റേ​ഷ​ൻ അ​ല​വ​ൻ​സി​ന് കാ​ല​താ​മ​സ​മെ​ന്ന്
Saturday, December 14, 2019 10:53 PM IST
അടിമാലി: ജി​ല്ല​യി​ലെ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് റേ​ഷ​ൻ അ​ല​വ​ൻ​സ് ല​ഭി​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം നേ​രി​ടു​ന്ന​താ​യി പ​രാ​തി. അ​ല​വ​ൻ​സ് ര​ണ്ടു​മു​ത​ൽ മൂ​ന്നു​മാ​സം വ​രെ വൈ​കി ല​ഭി​ക്കു​ന്ന​തി​നാ​ൽ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി ഉ​ണ്ടാ​കു​ന്ന​താ​യി റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ദേ​വി​കു​ളം താ​ലൂ​ക്കി​ൽ​മാ​ത്രം 156 റേ​ഷ​ൻ വ്യാ​പാ​രി​ക​ളാ​ണു​ള്ള​ത്. എ​ല്ലാ മാ​സ​വും അ​ഞ്ചി​നു​മു​ന്പാ​ണ് ധാ​ര​ണ​പ്ര​കാ​രം റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് അ​ല​വ​ൻ​സ് ല​ഭി​ക്കേ​ണ്ട​ത്. സ​പ്ലൈ ഓ​ഫീ​സ് വ​ഴി വ്യാ​പാ​രി​ക​ളു​ടെ അ​ക്കൗ​ണ്ടി​ൽ പ​ണ​മെ​ത്തു​ക​യാ​ണ് ചെ​യ്യു​ക. 45 ക്വി​ന്‍റ​ൽ അ​രി വി​ൽ​ക്കു​ന്ന റേ​ഷ​ൻ വ്യാ​പാ​രി​ക്ക് സ​ബ്സി​ഡി​ക​ൾ ചേ​ർ​ത്ത് 18000 രൂ​പ അ​ല​വ​ൻ​സാ​യി ല​ഭി​ക്കും. എ​ല്ലാ​മാ​സ​വും കൃ​ത്യ​മാ​യി തു​ക ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.