ജൻമ​ദി​നം മ​രം ന​ട്ട് ആ​ഘോ​ഷി​ച്ച ആ​ദി​ശ്രീക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെഅ​ഭി​ന​ന്ദ​നം
Sunday, December 15, 2019 10:39 PM IST
നെ​ടു​ങ്ക​ണ്ടം: മ​ക​ളു​ടെ ജൻമദി​നം മ​രം ന​ട്ട് ആ​ഘോ​ഷി​ച്ച പി​താ​വി​നും കു​ഞ്ഞി​നും അ​ഭി​ന​ന്ദ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി. ജൻമനാ​ളി​ൽ മ​രം ന​ടു​ക​യും അ​വ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്ത നെ​ടു​ങ്ക​ണ്ടം വ​ലി​യ​വീ​ട്ടി​ൽ അ​നി​ൽ കു​മാ​റി​നും മ​ക​ൾ ആ​ദി​ശ്രീ(5)​ക്കു​മാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ഭി​ന​ന്ദ​ന​ക​ത്ത് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ട് പ്ര​ള​യ​കാ​ല​ത്തു മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് സം​ഭാ​വ​ന ആ​ദി​ശ്രീ സ്വ​മ​ന​സാ​ലെ ന​ൽ​കി​യ​ത് എ​ല്ലാ​വ​രു​ടേ​യും പ്ര​ശം​സ പി​ടി​ച്ച് പ​റ്റി​യി​രു​ന്നു.

ഭൂ​മി​യെ സം​ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​നി​ലും ആ​ദി​ശ്രീ​യും ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ൾ അ​ങ്ങേ​യ​റ്റം സ​ന്തോ​ഷം ന​ൽ​കു​ന്ന​താ​യും ഭൂ​മി, പ്ര​കൃ​തി എ​ന്നി​വ​യെ​കു​റി​ച്ച് കു​ട്ടി​ക​ളി​ൽ അ​റി​വ് ന​ൽ​കാ​ൻ ര​ക്ഷി​താ​ക്കാ​ൾ കാ​ണി​ക്കു​ന്ന താ​ത്പ​ര്യം അ​ഭി​ന​ന്ദാ​ന​ർ​ഹ​മാ​ണ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് സം​ഭ​വ​ന ന​ൽ​കി​യ​തി​ന് പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. ആ​ദി​ശ്രീ പ​ച്ച​ടി എ​സ്എ​ൻ​എ​ൽ​പി സ്കൂ​ളി​ൽ യൂ​കെ​ജി​യി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്. മാ​താ​വ് : ജി​നു, സ​ഹോ​ദ​രി അ​നു​ശ്രീ.