വാ​ഹ​ന​ങ്ങ​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലി​ന് ക​ടി​ഞ്ഞാ​ണ്‍; ഇ​ടു​ക്കി​യി​ൽ ട്ര​ക്കിം​ഗി​ന് നി​യ​ന്ത്ര​ണം
Sunday, December 15, 2019 10:39 PM IST
രാ​ജാ​ക്കാ​ട്: സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ഇ​ടു​ക്കി ജി​ല്ല​യി​ൽ ട്ര​ക്കിം​ഗ് ജീ​പ്പ് സ​ർ​വീ​സു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.​അ​തി​നാ​യി ട്ര​ക്കിം​ഗ് ജീ​പ്പ് ഡ്രൈ​വ​ർ​മാ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന തൊ​ഴി​ലാ​ളി വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ത​യ്ക്കും ത​ട​യി​ടു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ വ്യ​ക്ത​മാ​ക്കി.

പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ വാ​ഗ​മ​ണ്ണി​ല​ട​ക്കം അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യ​തോ​ടെ​യാ​ണ് ട്ര​ക്കിം​ഗ് സ​ർ​വീ​സു​ക​ൾ​ക്കും അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം രം​ഗ​ത്തെ​ത്തി​യ​ത്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, പോ​ലീ​സ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും. കൂ​ടാ​തെ അ​ഞ്ച് വ​ർ​ഷം പ്ര​വ​ർ​ത്തി പ​രി​ച​യ​മു​ള്ള ഡൈ​വ​ർ​മാ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും ഇ​നി ട്ര​ക്കിം​ഗ് വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​തി​ന് അ​നു​മ​തി ഉ​ണ്ടാ​വു​ക. ഇ​തി​നാ​യി ഡ്രൈ​വ​ർ​മാ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​താ​യും ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച് .ദി​നേ​ശ​ൻ പ​റ​ഞ്ഞു.

ട്ര​ക്കിം​ഗ് വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും അ​തി​ർ​ത്തി ക​ട​ന്ന് കേ​ര​ള​ത്തി​ലേ​യ്ക്ക് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​ത നി​യ​ന്ത്രി​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് വേ​ണ്ട പ​രി​ശോ​ധ​ന ന​ട​ത്തി അ​പ​ക​ട സാ​ധ്യ​ത ഇ​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്തി​യ പ്ര​ദേ​ശ​ത്തേ​യ്ക്ക് മാ​ത്ര​മാ​യി​രി​ക്കും ഇ​നി ട്ര​ക്കിം​ഗ് ജീ​പ്പു​ക​ൾ ക​ട​ത്തി​വി​ടു​ക. വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​യും ക​ർ​ശ​ന​മാ​ക്കും. ഇ​തോ​ടെ അ​പ​ക​ട​ങ്ങ​ൾ​ക്ക് ത​ട​യി​ടാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം.