ശ​ബ​രി റെ​യി​ൽ​വേ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​സ​ഹ​ക​ര​ണം പ്ര​തി​ഷേ​ധാ​ർ​ഹം-​ഡീ​ൻ
Tuesday, January 14, 2020 10:49 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തി​ക​ഞ്ഞ അ​ലം​ഭാ​വം കൊ​ണ്ടാ​ണ് അ​ങ്ക​മാ​ലി - ശ​ബ​രി റെ​യി​ൽ​വേ പ​ദ്ധ​തി മ​ര​വി​പ്പി​ച്ച​തെ​ന്ന് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി പീ​യു​ഷ് ഗോ​യ​ൽ മു​ഖ്യ​മ​ന്ത്രി​ക്ക​യ​ച്ച ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​താ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി.
1998 ൽ ​നി​ർ​മാ​ണ അ​നു​മ​തി ല​ഭി​ച്ച​തും 20 വ​ർ​ഷം മു​ന്പ് അ​ങ്ക​മാ​ലി മു​ത​ൽ രാ​മ​പു​രം വ​രെ ക​ല്ലി​ട്ട് തി​രി​ച്ച​തും ഏ​ഴ് കി​ലോ​മീ​റ്റ​ർ റെ​യി​ൽ​വേ പാ​ത​യും കാ​ല​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നും ഒ​രു കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ പെ​രി​യാ​ർ പാ​ല​വും നി​ർ​മി​ച്ച​തു​മു​ൾ​പ്പെ​ടെ 256 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച കേ​ര​ള​ത്തി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യാ​ണ് ശ​ബ​രി റെ​യി​ൽ​വേ.
സ്ഥ​ല​മെ​ടു​പ്പ്, അ​ലൈ​ൻ​മെ​ന്‍റ്, പ്രാ​ദേ​ശി​ക ത​ർ​ക്ക​ങ്ങ​ൾ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മു​ൾ​പ്പെ​ടെ ഇ​ഴ​ഞ്ഞു നീ​ങ്ങി​യ 20 വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​ദ്ധ​തി​ച്ചി​ല​വ് 512 ശ​ത​മാ​നം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ 2016 ന​വം​ബ​ർ 15ന് ​നി​ർ​മാ​ണ ചെ​ല​വി​ന്‍റെ 50 ശ​ത​മാ​നം വ​ഹി​ക്കാ​മെ​ന്ന് എം​ഒ​യു കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഒ​പ്പു​വ​യ്ക്കു​ക​യും തു​ട​ർ​ന്ന് ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഉ​ട​ന്പ​ടി​യി​ൽ നി​ന്നും പി​ൻ​മാ​റു​ക​യും ചെ​യ്ത​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ റെ​യി​ൽ​വേ വി​ക​സ​ന​ത്തോ​ടു​ള്ള ക​ടു​ത്ത നി​സ​ഹ​ക​ര​ണ​മാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. സ​തേ​ണ്‍ റെ​യി​ൽ​വേ​യു​ടെ ഡി​വി​ഷ​ൻ ത​ല മീ​റ്റിം​ഗു​ക​ളി​ലും പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല​സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ളി​ച്ചു​ചേ​ർ​ത്ത എം​പി മാ​രു​ടെ യോ​ഗ​ത്തി​ലും ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചെ​ങ്കി​ലും നി​സം​ഗ​ത​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ​ത്.
ജ​ന​ങ്ങ​ളു​ടെ നി​കു​തിപ്പണം ഉ​പ​യോ​ഗി​ച്ച് 256 കോ​ടി മു​ട​ക്കി​യ ശ​ബ​രി റെ​യി​ൽ​വേ ഉ​പേ​ക്ഷി​ക്കു​ന്ന സ​മീ​പ​നം ഇ​രു സ​ർ​ക്കാ​രു​ക​ളും സ്വീ​ക​രി​ച്ചാ​ൽ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ സ​മ​ര​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് എം​പി മു​ന്ന​റി​യി​പ്പ് ന​ൽ​കി.