ആ​ദി​വാ​സി​ക​ളു​ടെ സ്ഥ​ല​ത്തി​നു പ​ട്ട​യം ന​ൽ​കും
Wednesday, January 15, 2020 10:23 PM IST
ഉ​പ്പു​ത​റ: ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. വ​ന​ത്തെ ആ​ശ്ര​യി​ച്ചു​ക​ഴി​യു​ന്ന ആ​ദി​വാ​സി​ക​ൾ​ക്ക് വ​നാ​വ​കാ​ശ രേ​ഖ​യും വ​നേ​ത​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട പ​ട്ട​യ​ങ്ങ​ളും ന​ൽ​കി​യി​ട്ടു​ണ്ട​ങ്കി​ലും കൈ​വ​ശ​മി​രി​ക്കു​ന്ന ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ ഭൂ​മി​ക്ക് വ്യാ​പ​ക​മാ​യി പ​ട്ട​യം ന​ൽ​കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്.
പൂ​വ​ന്തി​ക്കു​ടി (143), ചെ​ന്നി നാ​യ്ക്ക​ൻ കു​ടി(100), മാ​ങ്കു​ളം (400), ചി​ല്ലി​ത്തോ​ട് (290), ല​ക്ഷ്മി കോ​ള​നി (30) എ​സ് വ​ള​വ് (18), മി​ഷ​ൻ വ​യ​ൽ (16), 50 വീ​ട് കോ​ള​നി (46), ഏ​ഴ​ല്ലൂ​ർ (350), അ​ഞ്ചി​രി, ഇ​ഞ്ചി​യാ​നി, എം​വി​ഐ​ടി മു​ട്ടം (51), അ​ണ​ക്ക​ര (45), രാ​ജീ​വ് ഗാ​ന്ധി കോ​ള​നി (52), മ​ദ​ർ തെ​രേ​സ കോ​ള​നി (17), കൊ​ലു​ന്പ​ൻ കോ​ള​നി (3) ,പെ​രു​ങ്കാ​ല (34) പ​ണി​യ​ക്കു​ടി ( 92), ച​ക്കു​പ​ള്ളം (72) എ​ന്നീ ആ​ദി​വാ​സി സെ​റ്റി​ൽ​മെ​ന്‍റു​ക​ളി​ലെ 1787 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പ​ട്ട​യം ന​ൽ​കാ​ൻ ന​ട​പ​ടി​യാ​യ​ത്. 24-ന് ​ന​ട​ക്കു​ന്ന പ​ട്ട​യ​മേ​ള​യി​ൽ പ​ട്ട​യം ന​ൽ​കും. ഇ​തി​നാ​യു​ള്ള സ​ർ​വേ ഒ​രാ​ഴ്ച മു​ൻ​പ് തു​ട​ങ്ങി. മേ​ള​യി​ൽ ന​ൽ​കാ​ൻ ക​ഴി​യാ​ത്ത പ​ട്ട​യ​ങ്ങ​ൾ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ല​ഭ്യ​മാ​ക്കും. അ​ർ​ഹ​ത​പ്പെ​ട്ട ആ​ദി​വാ​സി​ക​ൾ​ക്കു​പു​റ​മേ മു​ഴു​വ​ൻ പ​ട്ടി​ക​ജാ​തി കോ​ള​നി​ക​ളി​ലും പ​ട്ട​യം ല​ഭ്യ​മാ​ക്കാ​നും ന​ട​പ​ടി​ക​ൾ തു​ട​ങ്ങി.