കു​ള​മാ​വ്- കോ​ട്ട​മ​ല റോ​ഡ് : വ​നം​വ​കു​പ്പ് ഓ​ഫീ​സ് മാ​ർ​ച്ച് ഇ​ന്ന്
Thursday, January 16, 2020 10:35 PM IST
തൊ​ടു​പു​ഴ: കു​ള​മാ​വ്- കോ​ട്ട​മ​ല റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ത​ട​യു​ന്ന വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ള​മാ​വ് വ​നം​വ​കു​പ്പ് ഓ​ഫീ​സി​ലേ​ക്ക് ഇ​ന്ന് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. രാ​വി​ലെ 11-ന് ​ആ​രം​ഭി​ക്കു​ന്ന മാ​ർ​ച്ച് സി​പി​ഐ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ. ​സ​ലിം​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​പി. ജോ​യി, സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ, ഗീ​ത തു​ള​സീ​ധ​ര​ൻ, ആ​ർ. തു​ള​സീ​ധ​ര​ൻ, എം.​ബി. സ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തൊ​ടു​പു​ഴ​യി​ൽ നി​ന്നും ഏ​റ്റ​വും എ​ളു​പ്പ​ത്തി​ൽ വാ​ഗ​മ​ണ്ണി​ലേ​ക്കും തി​രി​ച്ചും ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്കും എ​ത്താ​ൻ ക​ഴി​യു​ന്ന റോ​ഡ് തു​റ​ന്നു​കൊ​ടു​ക്കാ​തെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​സ​വാ​ദം ഉ​ന്ന​യി​ച്ചു​വ​രി​ക​യാ​ണ്. പ​രാ​തി​ക​ളും നി​വേ​ദ​ന​ങ്ങ​ളും ന​ൽ​കി​യി​ട്ടും ഇ​ക്കാ​ര്യ​ത്തി​ൽ അ​നു​കൂ​ല​ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ജി​ല്ലാ ക​ള​ക്ട​ർ ഇ​ട​പെ​ട്ട് റോ​ഡ് തു​റ​ന്നു​കൊ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​ട്ടും നി​ഷേ​ധാ​ത്മ​ക സ​മീ​പ​ന​മാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.