മ​ല​ങ്ക​ര ഫെ​സ്റ്റി​ലേ​ക്ക് സ​ന്ദ​ർ​ശ​ക പ്ര​വാ​ഹം
Friday, January 17, 2020 10:37 PM IST
മു​ട്ടം: ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ, മു​ട്ടം പ​ഞ്ചാ​യ​ത്ത്, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ, വി​വി​ധ സാ​മൂ​ഹ്യ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന മ​ല​ങ്ക​ര ടൂ​റി​സം ഫെ​സ്റ്റി​ൽ ജ​ന​ങ്ങ​ളു​ടെ തി​ര​ക്കേ​റി.

19 വ​രെ​യാ​ണ് ഫെ​സ്റ്റ് ന​ട​ക്കു​ന്ന​ത്. ഓ​രോ ദി​വ​സ​വും സെ​മി​നാ​റു​ക​ൾ, പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ൽ, കാ​ർ​ഷി​ക ന​ഴ്സ​റി, പു​ഷ്പ​മേ​ള, ഭ​ക്ഷ്യ മേ​ള, കു​തി​ര സ​വാ​രി, കു​ട്ടി​ക​ൾ​ക്കു​ള്ള കാ​ർ​ണി​വ​ൽ, മ​ല​ങ്ക​ര അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശ​നം, വൈ​വി​ധ്യ​മാ​ർ​ന്ന സ്റ്റാ​ളു​ക​ൾ, എ​ല്ലാ ദി​വ​സ​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​രി​പാ​ടി​ക​ൾ കാ​ണാ​ൻ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നാ​ണ് ജ​നം ഫെ​സ്റ്റ് ന​ഗ​റി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ഫെ​സ്റ്റ് ന​ട​ക്കു​ന്ന മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​നോ​ട് ചേ​ർ​ന്നു​ള്ള ജ​ലാ​ശ​യ​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​രം ഫെ​സ്റ്റ് ന​ഗ​റി​ന് ഉ​ൽ​സ​വ പ്ര​തീ​തി ജ​നി​പ്പി​ക്കു​ന്നു. നി​ല​വി​ൽ ഇ​വി​ടെ​യു​ള്ള കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ലെ ദീ​പാ​ല​ങ്കാ​ര​വും ചേ​തോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കു​ള്ള കാ​ർ​ണി​വ​ലി​ന്‍റെ പ്ര​വ​ർ​ത്ത​നം വൈ​കു​ന്നേ​രം എ​ട്ടു വ​രെ​യാ​ണെ​ങ്കി​ലും രാ​ത്രി ഏ​റെ വൈ​കി ഇ​വി​ടെ ജ​നം ക്യൂ ​നി​ൽ​ക്കു​ക​യാ​ണ്. ടൗ​ണി​ന്‍റെ തി​ര​ക്കി​ൽ നി​ന്ന് മാ​റി മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ന്‍റെ​യും ചു​റ്റു​മു​ള്ള ജ​ലാ​ശ​യ​തീ​ര​ത്തെ കാ​ഴ്ച​ക​ളും വേ​റി​ട്ട അ​നു​ഭ​വ​മാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ​ക്ക് ന​ൽ​കു​ന്ന​ത്.