കു​ടും​ബ​സം​ഗ​മം നടത്തി
Saturday, January 18, 2020 11:10 PM IST
മൂ​ന്നാ​ർ: ലൈ​ഫ് മി​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ദേ​വി​കു​ളം ബ്ലോ​ക്ക്ത​ല കു​ടും​ബ​സം​ഗ​മ​വും അ​ദാ​ല​ത്തും മൂ​ന്നാ​റി​ൽ ന​ട​ന്നു. എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു. കാ​ന്ത​ല്ലൂ​ർ, മ​റ​യൂ​ർ, മാ​ങ്കു​ളം, ശാ​ന്ത​ൻ​പ്പാ​റ, വ​ട്ട​വ​ട, മൂ​ന്നാ​ർ, ദേ​വി​കു​ളം, ചി​ന്ന​ക്ക​നാ​ൽ, ഇ​ട​മ​ല​ക്കു​ടി എ​ന്നീ ഒ​ന്പ​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​രാ​ണ് കു​ടും​ബ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ദേ​വി​കു​ളം ബ്ലോ​ക്കി​നു​കീ​ഴി​ൽ 1247 വീ​ടു​ക​ൾ ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യി. സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലൈ​ഫി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​രു​പ​തോ​ളം സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ സേ​വ​ന​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ.് വി​ജ​യ​കു​മാ​ർ, ത​ഹ​സി​ൽ​ദാ​ർ ജി​ജി കു​ന്ന​പ്പി​ള്ളി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി. ​രാ​മ​രാ​ജ്, സി. ​ക​റു​പ്പാ​യി, ആ​രോ​ഗ്യ​ദാ​സ്, ഷാ​ജി മാ​ത്യു, സ​ര​സ്വ​തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.