പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സ് ഉ​പ​രോ​ധം
Saturday, January 18, 2020 11:10 PM IST
ചെ​റു​തോ​ണി: എ​സ്എ​ൻ​ഡി​പി യോ​ഗം ക​രി​ക്കി​ൻ​മേ​ട് ശാ​ഖ​യു​ടെ നേ​തൃ​ത്തി​ൽ പൈ​നാ​വ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റു​ടെ ഓ​ഫീ​സ് 29-ന് ​രാ​വി​ലെ 11-ന് ​ഉ​പ​രോ​ധി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മ​രി​യാ​പു​രം, -കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഉ​പ്പു​തോ​ട് ക​രി​ക്കി​ൻ​മേ​ട്- പ്ര​കാ​ശ് റോ​ഡ് പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഉ​പ​രോ​ധ​സ​മ​രം.

എ​സ്എ​ൻ​ഡി​പി ഇ​ടു​ക്കി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി സു​രേ​ഷ് കോ​ട്ട​യ്ക്ക​ത്ത് ഉ​പ​രോ​ധ​സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്യും. ശാ​ഖ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ജ​നാ​ർ​ദ​ന​ൻ, പി.​എ​സ്. സ​ജി തു​ട​ങ്ങി​വ​ർ നേ​തൃ​ത്വം​ന​ൽ​കും.