ജി​ല്ലാ സാ​ഹി​ത്യ ക്യാ​ന്പ്
Monday, January 20, 2020 10:42 PM IST
കു​മ​ളി: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലും പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വും​ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ല സാ​ഹി​ത്യ ക്യാ​ന്പ് ’എ​ഴു​ത്തും കാ​ല​വും - കാ​ട​ക​ത്തൊ​രൊ​ത്തു​ചേ​ര​ൽ’ പ​രി​പാ​ടി ഇ​ന്ന് തേ​ക്ക​ടി​യി​ൽ തു​ട​ങ്ങും. തേ​ക്ക​ടി ബാം​ബു​ഗ്രോ​വി​ൽ ന​ട​ക്കു​ന്ന ക്യാ​ന്പ് രാ​വി​ലെ 11-ന് ​സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ആ​ർ. തി​ല​ക​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ഫീ​ൽ​ഡ് ഡ​യ​റ​ക്ട​ർ കെ.​ആ​ർ. അ​നൂ​പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ശി​ൽ​പ വി. ​കു​മാ​ർ പ്ര​സം​ഗി​ക്കും.
ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ, കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ, ജോ​സ് കോ​നാ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​എ. അ​ബ്ദു​ൾ റ​സാ​ഖ് വ​ര​ച്ച 230 രാ​ഷ്ട്ര​ത​ല​വ·ാ​രു​ടെ ചി​ത്ര​ങ്ങ​ള​ട​ങ്ങി​യ 2017, 2018 എ​ന്നീ ര​ണ്ട് പു​സ്ത​ങ്ങ​ളു​ടെ പ്ര​കാ​ശ​ന​വും ന​ട​ക്കും.
ജി​ല്ല​യി​ലെ നാ​ൽ​പ​തോ​ളം എ​ഴു​ത്തു​കാ​രാ​ണ് ദ്വി​ദി​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ ലൈ​ബ​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഇ.​ജി. സ​ത്യ​ൻ അ​റി​യി​ച്ചു.