വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി വ​ന്ന മി​നി ബ​സ് പി​ക്അ​പ് വാ​നി​ലി​ടി​ച്ചു 18 പേ​ർ​ക്ക് പ​രി​ക്ക്
Tuesday, January 21, 2020 10:21 PM IST
ഉ​പ്പു​ത​റ: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും വാ​ഗ​മ​ണ്ണിി​ലേ​ക്ക് വി​നോ​ദ യാ​ത്ര​ക്കാ​രു​മാ​യി വ​ന്ന മി​നി ബ​സ് മു​ന്നി​ൽ​പോ​യ പി​ക് അ​പ് വാ​നി​ലി​ടി​ച്ച​ശേ​ഷം കാ​ന​യി​ലേ​ക്കു മ​റി​ഞ്ഞ് 18 പേ​ർ​ക്ക് പ​രി​ക്ക്. ത​മി​ഴ്നാ​ട് രാ​മ​നാ​ഥ​പു​രം പ​ര​മ​ക്കു​ടി മേ​ലാ​യ്ക്കു​ടി സ്വ​ദേ​ശി​ക​ളാ​യ ന​വാ​സ് (21), ന​സീ​റി​യ, അ​യ​സ​ർ, മു​ഹ​മ്മ​ദ് ഫ​റു​ക് (31), അ​ഫി​യ (20), സ​ഹു​ബ​ർ(48), അ​സ് ലി​ന (19), അ​നീ​ഷ (27), ത​ജ്നി​സ (49), നി​ലി​സ​ർ (43), മു​ഹ​മ്മ​ദ് സോ​ഹെ​യി​ൻ (11), യാ​സി​ർ (30), അ​ഫ്റി​ൻ ഷ​ഫ (17), ബ​നാ​സി​ർ (30), ഷ​റ​ഫു​നി​സ(44), ബ​സ് ഡ്രൈ​വ​ർ ജി. ​മ​ല​മേ​ഘം (40), പി​ക് അ​പ് വാ​ൻ ഡ്രൈ​വ​ർ ഉ​പ്പു​ത​റ അ​ന്പാ​ട്ട് എ.​കെ. അ​രു​ണ്‍ (30) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

അ​രു​ണ്‍ അ​യ്യ​പ്പ​ൻ​കോ​വി​ൽ (ആ​ല​ടി) പ്രാ​ഥ​മീ​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​തേ​ടി. മ​റ്റു​ള്ള​വ​രെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടേ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.
ഇ​ന്ന​വെ ഉ​ച്ച​ക്ക് 12.45-ഓ​ടെ തേ​ക്ക​ടി - കൊ​ച്ചി സം​സ്ഥാ​ന പാ​ത​യി​ലെ ഇ​ട​പ്പൂ​ക്ക​ളം കാ​ളി​യ​മ്മ​ൻ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം.

പാ​റ​പ്പൊ​ടി​യു​മാ​യി മു​ന്നി​ൽ​പോ​യ പി​ക് അ​പ് വാ​നി​ലി​ടി​ച്ച മി​നി ബ​സ് വ​ല​തു​വ​ശ​ത്തെ 10 അ​ടി താ​ഴ്ച​യു​ള്ള കാ​ന​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ധ​ത്തി​ൽ പി​ക് അ​പ് വാ​ൻ റോ​ഡി​ൽ മൂ​ന്നു​പ്രാ​വ​ശ്യം ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ശേ​ഷം 10 മീ​റ്റ​ർ നി​ര​ങ്ങി​നീ​ങ്ങി റോ​ഡി​നു കു​റു​കെ നി​ന്നു.

ബ​സി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മേ​രി​കു​ള​ത്തു​നി​ന്ന് വാ​ഹ​ന​മെ​ത്തി​ച്ച് ഇ​ട​പ്പൂ​ക്ക​ളം എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും​ചേ​ർ​ന്ന് കു​റ​ച്ചു​പേ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ഉ​പ്പു​ത​റ പോ​ലീ​സും 108 ആം​ബു​ല​ൻ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വ​രേ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.