സ്നേ​ഹ​മ​ന്ദി​ര​ത്തി​ൽ പേ​പ്പ​ർ ബാ​ഗ് നി​ർ​മാ​ണം ആ​രം​ഭി​ച്ചു
Wednesday, January 22, 2020 10:36 PM IST
ചെ​റു​തോ​ണി: പ​ട​മു​ഖം സ്നേ​ഹ​മ​ന്ദി​ര​ത്തി​ലെ സെ​ന്‍റ് ജോ​സ​ഫ് പേ​പ്പ​ർ ബാ​ഗ് നി​ർ​മാ​ണ യൂ​ണി​റ്റി​ൽ പേ​പ്പ​ർ ബാ​ഗ് നി​ർ​മാ​ണം ആ​രം​ഭി​ച്ചു. സ്നേ​ഹ​മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​വും മാ​ന​സി​ക​വ​ള​ർ​ച്ച​യും ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.
പേ​പ്പ​ർ ബാ​ഗ് നി​ർ​മാ​ണ യൂ​ണി​റ്റ് സീ​റോ മ​ല​ബാ​ർ സ​ഭ ഓ​സ്ട്രേ​ലി​യ​ൻ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഫ്രാ​ൻ​സി​സ് കോ​ല​ഞ്ചേ​രി വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജീ​ഷ് നെ​ല്ലി​പ്പു​ഴ​ക്കു​ന്നേ​ലി​ന് പേ​പ്പ​ർ ബാ​ഗ് ന​ൽ​കി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ബം​ഗ​ളൂ​രു ക്രൈ​സ്റ്റ് യൂ​ണി​വ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ൽ​ബി​ൻ, ആ​മോ​സ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.