ക​ഞ്ചാ​വ് ക​ട​ത്തി​യ സം​ഘ​ം പിടിയിൽ
Wednesday, January 22, 2020 10:39 PM IST
തൊ​ടു​പു​ഴ: വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാ​വ് വി​ത​ര​ണം ചെ​യ്തു വ​ന്നി​രു​ന്ന സം​ഘ​ത്തെ തൊ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​റി​ലെ​ത്തി​യ സം​ഘം കു​ടു​ങ്ങി​യ​ത്. ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി പ​ഴ​യ​രി​ക്ക​ണ്ടം പ്ര​ഭ​സി​റ്റി കാ​ഞ്ഞി​ര​ത്തു​മൂ​ട്ടി​ൽ മോ​സ​സ് (19) , പ​ഴ​യ​രി​ക്ക​ണ്ടം തേ​ക്കി​ൻ​ത​ണ്ട് കൊ​ല്ല​ശേ​രി​യി​ൽ ത​ട​ത്തി​ൽ അ​ഖി​ൽ (20), പ്ര​ഭ​സി​റ്റി കൊ​ല്ല​ശേ​രി​യി​ൽ ജി​തി​ൻ (21),മ​ല​പ്പു​റം ആ​ലം​കോ​ട് ഒ​ത്ത​ല്ലൂ​ർ ഇ​ല്ലി​യ്ക്ക​ൽ വീ​ട്ടി​ൽ ഷ​മ്മാ​സ് (21), തൃ​ശൂ​ർ കൊ​ല്ലി​ക്ക​ര കോ​ട്ടി​ലി​ങ്കി​ൽ അ​ക്ഷ​യ് (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ചൊ​വ്വാ​ഴ്ച രാ​ത്രി 10.30 ഓ​ടെ തൊ​ടു​പു​ഴ -മൂ​ല​മ​റ്റം റൂ​ട്ടി​ൽ മാ​രി​യി​ൽ ക​ലു​ങ്ക് ഭാ​ഗ​ത്തെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.
കാ​റി​ൽ നി​ന്നും 330 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. മു​ട്ട​ത്തെ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് പ​രി​സ​ര​ത്തു മ​റ്റും പ​തി​വാ​യി ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി വ​ന്നി​രു​ന്ന​വ​രാ​ണ് പ്ര​തി​ക​ളെ​ന്ന് സി​ഐ സ​ജീ​വ് ചെ​റി​യാ​ൻ പ​റ​ഞ്ഞു. എ​സ്ഐ സി.​കെ.​രാ​ജു, എ​എ​സ്ഐ​മാ​രാ​യ ഷം​സ്, സാ​ബു, ജ​ബ്ബാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.