കാ​ളി​യാ​റി​ൽ സൗ​ജ​ന്യ കാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​ന്പ് നാ​ളെ
Thursday, January 23, 2020 10:37 PM IST
കാ​ളി​യാ​ർ:​സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി​പോ​ൾ സൊ​സൈ​റ്റി കാ​ളി​യാ​ർ ഏ​രി​യ കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ കാ​ൻ​സ​ർ രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്തും.​നാ​ളെ രാ​വി​ലെ പ​ത്തു​മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ കാ​ളി​യാ​ർ ജ​യ്റാ​ണി പ​ബ്ലി​ക് സ്കൂ​ളി​ലാ​ണ് ക്യാ​ന്പ് ന​ട​ക്കു​ന്ന​ത്.
ഏ​രി​യ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് സേ​വ്യ​ർ ക​രി​ന്തോ​ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ കാ​ളി​യാ​ർ സെ​ന്‍റ് റീ​ത്താ​സ് ഫൊ​റോ​ന​പ​ള്ളി വി​കാ​രി ഫാ.​ജോ​ണ്‍ ആ​നി​ക്കോ​ട്ടി​ൽ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജ​യ്റാ​ണി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സെ​ലി​ൻ ക​ല്ലു​ങ്ക​ൽ പ്ര​സം​ഗി​ക്കും.​പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബേ​ബി മു​ണ്ട​യ്ക്ക​ൽ സ്വാ​ഗ​ത​വും ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​ണ്‍​സ​ണ്‍ മൂ​ല​യി​ൽ ന​ന്ദി​യും പ​റ​യും.​തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​നു കീ​ഴി​ൽ എ​റ​ണാ​കു​ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ൻ​സ​ർ ചി​കി​ൽ​സാ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ​മാ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കും.​
ആ​രം​ഭ​ത്തി​ൽ ത​ന്നെ കാ​ൻ​സ​ർ രോ​ഗം ക​ണ്ടെ​ത്തി ശ​രി​യാ​യ ചി​കി​ൽ​സ ന​ൽ​കി​യാ​ൽ പൂ​ർ​ണ​മാ​യും സു​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മെ​ന്ന സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വും ക്യാ​ന്പി​നു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.