കി​ട​ത്തി ചി​കി​ത്സ പു​ന​രാ​രം​ഭി​ച്ചു
Monday, January 27, 2020 10:35 PM IST
രാ​ജാ​ക്കാ​ട്: സാ​മൂ​ഹ്യാരോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ അ​ട​ഞ്ഞു​കി​ട​ന്ന ഐ​പി ബ്ലോ​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചു. മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്തു. മു​ല്ല​ക്കാ​ന​ത്ത് പ്ര​ർ​ത്തി​ക്കു​ന്ന രാ​ജാ​ക്കാ​ട് സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ക്കു​റ​വും മ​റ്റു പ്ര​തി​സ​ന്ധി​യും​മൂ​ലം കി​ട​ത്തി ചി​കി​ത്സ വ​ർ​ഷ​ങ്ങ​ളാ​യി മു​ട​ങ്ങി​യി​രു​ന്നു.
സം​സ്ഥാ​ന സ​ർ​ക്കാ​ർ രാ​ജാ​ക്കാ​ട് സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് അ​നു​വ​ദി​ച്ച 108 ആം​ബു​ല​ൻ​സി​ന്‍റെ​യും ഉ​ദ്ഘാ​ട​നം മ​ന്ത്രി എം.​എം. മ​ണി നി​ർ​വ്വ​ഹി​ച്ചു. നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ ജി​ല്ലാ ആ​ശു​പ​ത്രി​യാ​ക്കി ഉ​യ​ർ​ത്തു​ന്ന മു​റയ്​ക്ക് രാ​ജാ​ക്കാ​ട് സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​ക്കുന്നതിനു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സ​തി, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ജൂ​ബി അ​ജി, എ.​ഡി. സ​ന്തോ​ഷ്, ബെ​ന്നി പാ​ല​ക്കാ​ട്ട്, ഇ​ന്ദി​ര സു​രേ​ന്ദ്ര​ൻ, കെ.​ടി. സു​ജി​മോ​ൻ, ആ​ർ. ബാ​ല​ൻ​പി​ള്ള, സി.​യു. ജോ​യി, ബേ​ബി​ലാ​ൽ, എ​ൻ.​ജെ. ചാ​ക്കോ, വി.​കെ. മാ​ത്യു, ജ​മാ​ൽ ഇ​ട​ശേ​രി​ക്കു​ടി, ഷാ​ജി അ​ന്പാ​ട്ട്, എം.​പി. ജോ​സ്, വി.​വി. ബാ​ബു, സി.​കെ. വി​ജ​യ​ൻ, ബി​ജു കൂ​ട്ടു​പു​ഴ, ടി.​കെ. സു​കു​മാ​ര​ൻ, ബി​ജി സ​ന്തോ​ഷ്, ഗീ​ത പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.