മാ​ധ​വം ബാ​ല​സ​ദ​നം മ​ന്ദി​രോ​ദ്ഘാ​ട​നം 23ന്
Thursday, February 20, 2020 11:00 PM IST
തൊ​ടു​പു​ഴ: സേ​വാ​ഭാ​ര​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ഞ്ഞി​ര​മ​റ്റ​ത്ത് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ബാ​ല പു​ന​ര​ധി​വാ​സ കേ​ന്ദ്ര​മാ​യ മാ​ധ​വം ബാ​ല​സ​ദ​നം പു​തി​യ മ​ന്ദി​ര​ത്തി​ലേ​ക്ക് മാ​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

60 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ 50 കു​ട്ടി​ക​ളെ പാ​ർ​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കാ​ഞ്ഞി​ര​മ​റ്റം ക്ഷേ​ത്ര​ത്തി​നു സ​മീ​പം നി​ർ​മി​ച്ചി​രി​ക്കു​ന്ന മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 23ന് ​രാ​വി​ലെ 10ന് ​മി​സോ​റാം മു​ൻ ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജി​ല്ലാ ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ര​ഫ. ജോ​സ​ഫ് അ​ഗ​സ്റ്റി​ൻ മു​ഖ്യാ​തി​ഥി​യാ​കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സേ​വാ​ഭാ​ര​തി ഭാ​ര​വാ​ഹി​ക​ളാ​യ കെ.രവീന്ദ്രൻ നായർ, എം.​എ​ൻ.​ശ​ശി​ധ​ര​ൻ, ബി.​സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, സാ​ജു ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.