ക​ള​ക്ട​റു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തിൽ പ​രാ​തിപ്ര​ള​യ​ം ; ഒ​രു​മ​യു​ണ്ടെ​ങ്കി​ൽ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത ഭൂ​പ്ര​ശ്ന​മി​ല്ല: ക​ള​ക്ട​ർ
Thursday, February 20, 2020 11:00 PM IST
തൊ​ടു​പു​ഴ: ചു​വ​പ്പു നാ​ട​യി​ൽ കു​രു​ങ്ങി​ക്കി​ട​ക്കു​ന്ന പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്താ​യ സ​ഫ​ലം -2020ന് ​തൊ​ടു​പു​ഴ​യി​ൽ തു​ട​ക്ക​മാ​യി.​ തൊ​ടു​പു​ഴ റ​വ​ന്യു കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ താ​ലൂ​ക്ക് ത​ല അ​ദാ​ല​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നും പ​രാ​തി​പ്ര​വാ​ഹ​മാ​യി​രു​ന്നു. ഓ​ണ്‍​ലൈ​നാ​യി ല​ഭി​ച്ച പ​രാ​തി​ക​ൾ​ക്കു പു​റ​മെ നേ​രി​ട്ടെ​ത്തി​യ പ​രാ​തി​ക​ളും അ​ദാ​ല​ത്തി​ൽ സ്വീ​ക​രി​ച്ചു.

ആ​ർ​ജ​വ​വും ഒ​രു​മ​യു​മു​ണ്ടെ​ങ്കി​ൽ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത ഭൂ ​പ്ര​ശ്ന​ങ്ങ​ൾ ജി​ല്ല​യി​ലി​ല്ലെ​ന്ന് അ​ദാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത് ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഓ​ണ്‍ ലൈ​നാ​യി ല​ഭി​ച്ച 96 പ​രാ​തി​ക​ളാ​ണ് ഇ​ന്ന​ലെ അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ച്ച​ത്. ഇ​തി​ൽ ആ​റെ​ണ്ണ​മൊ​ഴി​കെ ബാ​ക്കി​യു​ള്ള​വ അ​ദാ​ല​ത്തി​ൽ തീ​ർ​പ്പാ​ക്കി. പ​രാ​തി​ക്കാ​രെ​യും എ​തി​ർ​ക​ക്ഷി​ക​ളെ​യും ഒ​രു​മി​ച്ചി​രു​ത്തി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രാ​തി​ക​ൾ പ​രി​ശോ​ധി​ച്ച​ത്.

വി​വി​ധ ഭ​വ​ന പ​ദ്ധ​തി​ക​ൾ പ്ര​കാ​രം അ​പേ​ക്ഷി​ച്ചി​ട്ടും വീ​ട് ല​ഭി​ക്കാ​ത്ത​വ, വ​സ്തു അ​തി​ർ​ത്തി ത​ർ​ക്കം, സ​ർ​വേ ന​ന്പ​ർ തി​രു​ത്ത​ൽ, ബാ​ങ്ക് വാ​യ്പ തി​രി​ച്ച​ട​വും ഇ​ള​വ് ന​ൽ​കു​ന്ന​തും സം​ബ​ന്ധി​ച്ച്, റോ​ഡ് പു​റ​ന്പോ​ക്കി​ലെ​യും പു​ഴ​യോ​ര​ത്തേ​യും ഭൂ​മി കൈ​യേ​റ്റം, ഭൂ​മി പോ​ക്കുവ​ര​വ് ചെ​യ്ത് ന​ൽ​കാ​ത്ത​ത്, റീ​സ​ർ​വേ ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലാ​യും പ​രാ​തി ല​ഭി​ച്ച​ത്.

പ​രാ​തി​ക​ൾ കൂ​ടു​ത​ലും റ​വ​ന്യു വ​കു​പ്പി​നെ​തി​രേ

റ​വ​ന്യു വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 57 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. സി​വി​ൽ സ​പ്ലൈ​സ് -1, ഡെ​യ​റി ഡെ​വ​ല​പ്മെ​ന്‍റ് -1, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് -2, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണം -4, മു​നി​സി​പ്പാ​ലി​റ്റി -4, പ​ഞ്ചാ​യ​ത്ത് -19, പോ​ലീ​സ് -3, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് -1, റൂ​റ​ൽ ഡ​വ​ല​പ്മെ​ന്‍റ് -1, പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് -1, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് -2 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച പ​രാ​തി​ക​ൾ. അ​ദാ​ല​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച് ത​യാ​റാ​ക്കി​യ കൗ​ണ്ട​റി​ൽ പു​തു​താ​യി 64 പ​രാ​തി​ക​ൾ ല​ഭി​ച്ചു. ഇ​വ ത​രം തി​രി​ച്ച് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് പ​രി​ഹാ​ര​ത്തി​നാ​യി കൈ​മാ​റി. അ​ദാ​ല​ത്തി​ലെ​ത്തി​യ​വ​ർ​ക്കാ​യി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ൽ​പ്പ് ഡെ​സ്കു​ക​ൾ ത​യാ​റാ​ക്കി​യി​രു​ന്നു. എ​ല്ലാ വ​കു​പ്പു​ക​ളു​ടേ​യും ജി​ല്ലാ , താ​ലൂ​ക്ക് ത​ല ഉ​ദ്യോ​ഗ​സ്ഥ​രും സം​ബ​ന്ധി​ച്ചു.

ചി​കി​ത്സാ സ​ഹാ​യം, പ്ര​ള​യ ദു​രി​താ​ശ്വാ​സം ലൈ​ഫ് പ​ദ്ധ​തി തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ ഒ​ഴി​കെ​യു​ള്ള​വ മാ​ത്ര​മാ​ണ് ഓ​ണ്‍​ലൈ​നി​ൽ സ്വീ​ക​രി​ച്ച​ത്.​അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ആ​ന്‍റ​ണി സ്ക​റി​യ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​റും താ​ലൂ​ക്ക് നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ എ​സ്.​ഹ​രി​കു​മാ​ർ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​രാ​യ സാ​ബു.​കെ.​ഐ​സ​ക്, തൊ​ടു​പു​ഴ ത​ഹ​സീ​ൽ​ദാ​ർ കെ.​എം. ജോ​സൂ​കു​ട്ടി അ​ല​ക്സ് ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സൗ​ക​ര്യ​ക്കു​റ​വ് ക​ല്ലു​ക​ടി​യാ​യി

ക​ള​ക്ട​റു​ടെ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച റ​വ​ന്യു കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലെ സ്ഥ​ല​പ​രി​മി​തി പ​രാ​തി ന​ൽ​കാ​നെ​ത്തി​യ​വ​രെ വ​ല​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് തൊ​ടു​പു​ഴ മി​നി​സി​വി​ൽ സ്റ്റേ​ഷ​നി​ലെ നാ​ലാം നി​ല​യി​ലെ താ​ലൂ​ക്ക് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ അ​ദാ​ല​ത്ത് ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ സ്ഥ​ല​പ​രി​തി​മൂ​ലം അ​ദാ​ല​ത്തി​ലെ​ത്തി​യ​വ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മ​ട​ക്കം വ​രാ​ന്ത​യി​ൽ നി​ൽ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി.

പ്രാ​യ​മാ​യ​വ​രും സ്ത്രീ​ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ ഇ​രി​പ്പി​ട​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടി. ഉ​ദ്യോ​ഗ​സ​ഥ​ർ ഉ​ൾ​പ്പെ​ടെ ആ​ദ്യം എ​ത്തി​യ അ​ൻ​പ​തോ​ളം പേ​ർ ഇ​രു​ന്ന​പ്പോ​ൾ ത​ന്നെ മു​റി തി​ങ്ങി നി​റ​ഞ്ഞു. പ​രാ​തി ന​ൽ​കാ​നെ​ത്തി​യ​വ​ർ​ക്ക് പു​റ​മെ റ​വ​ന്യു വ​കു​പ്പി​ലെ ജി​ല്ലാ, താ​ലൂ​ക്ക് ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പു​റ​മെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ, സ​ർ​വേ​യ​ർ​മാ​ർ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ക​ള​ക്ട​റേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ​ല്ലാം നി​റ​ഞ്ഞ​തോ​ടെ ഹാ​ളി​ൽ കാ​ൽ​കു​ത്താ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി. തു​ട​ർ​ന്ന് വ​ന്ന​വ​ർ വ​രാ​ന്ത​യി​ലും സ​മീ​പ​ത്തു​മാ​യി നി​ൽ​ക്കേ​ണ്ടി വ​ന്ന​താ​ണ് പ​രാ​തി​ക്കി​ട​യാ​ക്കി​യ​ത്. എ​ന്നാ​ൽ പ​രാ​തി ന​ൽ​കാ​ൻ കൂ​ടു​ത​ൽ പേ​ർ എ​ത്തി​യ​താ​ണ് തി​ര​ക്കി​നി​ട​യാ​ക്കി​യ​തെ​ന്ന് തൊ​ടു​പു​ഴ ത​ഹ​സി​ൽ​ദാ​ർ കെ.​എം. ജോ​സു​കു​ട്ടി പ​റ​ഞ്ഞു.