വീ​ടി​ന്‍റെ ക​ത​ക് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ​ശ്ര​മം
Saturday, February 22, 2020 10:35 PM IST
രാ​ജ​കു​മാ​രി: പൂ​പ്പാ​റ​യി​ൽ വീ​ടി​ന്‍റെ ക​ത​ക് കു​ത്തി​പ്പൊ​ളി​ച്ച് മോ​ഷ​ണ​ശ്ര​മം. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ടി.​എം. ഹ​ർ​ഷ​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ൾ ആ​രും വീ​ട്ടി​ലി​ല്ലാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള സ്റ്റോ​ർ മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മു​ള്ള്, ക​ന്പി, പി​ക്കാ​സ്, തൂ​ന്പ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച് വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ ഉ​ൾ​പ്പെ​ടെ വാ​തി​ലി​ന്‍റെ പൂ​ട്ടു പൊ​ളി​ച്ച​ശേ​ഷം ഉ​ള്ളി​ൽ ക​യ​റു​ക​യാ​യി​രു​ന്നു. വീ​ടി​നു​ള്ളി​ലെ സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്.

ജോ​ലി സം​ബ​ന്ധ​മാ​യി ഹ​ർ​ഷ​നും കു​ടും​ബാം​ഗ​ങ്ങ​ളും കൊ​ച്ചി​യി​ലാ​ണ്. പ​തി​വി​ല്ലാ​തെ വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ന്ന​തു​ക​ണ്ട അ​യ​ൽ​വാ​സി​ക​ൾ നോ​ക്കി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​ശ്ര​മം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. യാ​തൊ​ന്നും മോ​ഷ്ടി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.