പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ൾ പി​ടി കൂ​ടി
Sunday, February 23, 2020 9:32 PM IST
നെ​ടു​ങ്ക​ണ്ടം: ക​ന്പം​മെ​ട്ട് ചെ​ക്ക്പോ​സ്റ്റി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ളും ക​ഞ്ചാ​വും പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് ക​ന്പം സ്വ​ദേ​ശി ഗ​ണേ​ശ​ന്‍റെ (49) പ​ക്ക​ൽ​നി​ന്നും 910 പാ​ക്ക​റ്റ് ഗ​ണേ​ശും കോ​ട്ട​യം കാ​ണ​ക്കാ​രി ആ​ദി​ച്ച​മ​റ്റ​ത്തി​ൽ എ.​എ​സ്.​ജോ​ബി​ന്‍റെ (19) കൈ​യി​ൽ​നി​ന്നും 150 ഗ്രാം ​ഉ​ണ​ക്ക ക​ഞ്ചാ​വു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. പ​രി​ശോ​ധ​ന​യി​ൽ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ലി​ജോ ഉ​മ്മ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ഷാ​ജി ജ​യിം​സ്, സൈ​ജു​മോ​ൻ ജേ​ക്ക​ബ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ.​ഡി.​ജ​യ്സ​ണ്‍ , ജി​ബി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.