നാ​ടു​കാ​ണി​യി​ൽ ട്രൈ​ബ​ൽ ഇ​ക്കോ ഷോ​പ്പ് ഉ​ദ്ഘാ​ട​നം 29ന്
Tuesday, February 25, 2020 10:45 PM IST
തൊ​ടു​പു​ഴ: പ​ട്ടി​ക​വ​ർ​ഗ ഗ്രാ​മ​ങ്ങ​ളി​ൽ വി​ള​യി​ക്കു​ന്ന ജൈ​വ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​ത്തി​നാ​യി നാ​ടു​കാ​ണി​യി​ൽ ആ​രം​ഭി​ക്കു​ന്ന ട്രൈ​ബ​ൽ ഇ​ക്കോ​ഷോ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം 29നു ​രാ​വി​ലെ പ​ത്തി​നു മ​ന്ത്രി എം.​എം.​ മ​ണി നി​ർ​വ​ഹി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഐ​ക്യ മ​ല അ​ര​യ മ​ഹാ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ക്കോ​ഷോ​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്. നാ​ടു​കാ​ണി​യി​ലെ നി​ർ​ദി​ഷ്ട ട്രൈ​ബ​ൽ ആ​ർ​ട്സ് ആ​ൻഡ് സ​യ​ൻ​സ് കോ​ളേ​ജ് കാ​ന്പ​സി​നു സ​മീ​പ​ത്താ​യി സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ലാ​ണ് ഇ​ക്കോ ഷോ​പ്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ടു​ക്കി, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ട്രൈ​ബ​ൽ ജൈ​വ​ക​ർ​ഷ​ക സം​ഘ​ത്തി​ലൂ​ടെ ശേ​ഖ​രി​ക്ക​പ്പെ​ടു​ന്ന ട്രൈ​ബ​ൽ ഉ​ത്പ​ന്ന​ങ്ങ​ളും ജൈ​വ പ​ച്ച​ക്ക​റി​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് നേ​രി​ട്ടെ​ത്തി​ക്കു​ന്ന​തി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ വി​ല ല​ഭ്യ​മാ​കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​ശ്രീ ശ​ബ​രീ​ശ കോ​ളജി​ലെ ബി​സി​എ വി​ദ്യാ​ർ​ഥി​ക​ൾ ക​ർ​ഷ​ക​ർ​ക്കാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഹ​രി​തം ആ​ൻ​ഡ്രോ​യി​ഡ് ആ​പ്ലി​ക്കേ​ഷ​ൻ ലോ​ഞ്ചിം​ഗും സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി നി​ർ​വ​ഹി​ക്കും.​ഐ​ക്യ മ​ല അ​ര​യ മ​ഹാ​സ​ഭ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​ആ​ർ.​ദി​ലീ​പ് കു​മാ​ർ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അം​ഗം കെ.​എ​ൽ. ജോ​സ​ഫ് വി​വി​ധ ജി​ല്ല​ക​ളി​ലെ ജൈ​വ​ക​ർ​ഷ​ക സം​ഘ​ങ്ങ​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും. ട്രൈ​ബ​ൽ ഇ​ക്കോ ഷോ​പ്പി​ലെ ആ​ദ്യ വി​ല്പ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ് കു​ന്നേ​ൽ നി​ർ​വ​ഹി​ക്കും. മ​ല അ​ര​യ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ കെ.​ആ​ർ.​ഗം​ഗാ​ധ​ര​ൻ ഉ​ത്പ​ന്ന സ്വീ​ക​ര​ണം ന​ട​ത്തും. ഐ​ക്യ മ​ല അ​ര​യ മ​ഹാ​സ​ഭ ര​ക്ഷാ​ധി​കാ​രി പി.​കെ.​നാ​രാ​യ​ണ​ൻ മാ​സ്റ്റ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഐ​ക്യ മ​ല അ​ര​യ മ​ഹാ​സ​ഭ ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി എം.​കെ. സ​ജി, പ്ര​ഫ. വി.​ജി. ഹ​രീ​ഷ് കു​മാ​ർ, ക​രി​ഷ്മ അ​ജേ​ഷ് കു​മാ​ർ, അ​ജ​യ സി​ജി, ഇ.​കെ.​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.