തി​രു​വ​ല്ലാ​പ്പ​ടി-ഇ​ല്ലി​ക്കാ​നം റോ​ഡി​ൽ കാ​ൽ​ന​ട​പോ​ലും അ​സാ​ധ്യം
Tuesday, February 25, 2020 10:50 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​റാം​വാ​ർ​ഡി​ലെ തി​രു​വ​ല്ലാ​പ്പ​ടി - ഇ​ല്ലി​ക്കാ​നം റോ​ഡ്് നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി പൊ​ട്ടി​പ്പൊ​ളി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. കു​ത്ത​നെ​യു​ള്ള ക​യ​റ്റ​വും വ​ള​വു​മു​ള്ള റോ​ഡി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം കാ​ൽ​ന​ട​യാ​ത്ര​പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.
നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നും ര​ണ്ടു​കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ് ഈ ​റോ​ഡ്. ടൗ​ണി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​വും ജ​ന​സാ​ന്ദ്ര​ത കൂ​ടു​ത​ലു​ള്ള സ്ഥ​ല​വു​മാ​ണ്. ടാ​റിം​ഗ് മു​ഴു​വ​ൻ ഇ​ള​കി​പ്പോ​യ​തി​നാ​ൽ റോ​ഡി​ൽ ഉ​രു​ള​ൻ ക​ല്ലു​ക​ൾ മാ​ത്രം നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​തു​വ​ഴി കാ​ൽ​ന​ട​യാ​ത്ര ചെ​യ്യു​ന്ന പ​ല​രും അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്.
ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളെ എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ജീ​പ്പു​പോ​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​രും. ഓ​ട്ടോ​റി​ക്ഷ​ക​ൾ ഇ​വി​ടേ​ക്ക് വ​രാ​ൻ മ​ടി​കാ​ണി​ക്കു​ന്നു.
നി​ര​വ​ധി​ത​വ​ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ ഇ​വ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.