വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി ഒ​ഴു​കു​ന്നു; ബാ​ക്കിപ​ത്ര​മാ​യി ത​ക​ർ​ന്ന റോ​ഡു​ക​ൾ
Wednesday, February 26, 2020 10:43 PM IST
തൊ​ടു​പു​ഴ: നാ​ടൊ​ട്ടു​ക്കും ജ​ല​ക്ഷാ​മ​ത്താ​ൽ വ​ല​യു​ന്ന​തി​നി​ട​യി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പു പൊ​ട്ട​ൽ പ​തി​വു കാ​ഴ്ച​യാ​കു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും പൈ​പ്പു പൊ​ട്ടി ല​ക്ഷ​ക്ക​ണ​ക്കി​നു ലി​റ്റ​ർ കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു​ണ്ടെ​ങ്കി​ലും ത​ക​രാ​ർ പ​രി​ഹ​രി​ക്ക​ൽ വൈ​കു​ക​യാ​ണ്.
ഇ​ത്ത​ര​ത്തി​ൽ പൈ​പ്പു പൊ​ട്ടി​യൊ​ഴു​കു​ന്ന​ത് ജ​ല​വി​ത​ര​ണ​ത്തെ ബാ​ധി​ക്കു​ന്നു​വെ​ന്ന് മാ​ത്ര​മ​ല്ല റോ​ഡു​ക​ൾ ത​ക​രാ​നും കാ​ര​ണ​മാ​കു​ന്നു.
പു​തി​യ ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​ക്കാ​യി ര​ണ്ടാ​ഴ്ച മു​ൻ​പ് തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ണ്ടാ​യ പൈ​പ്പ് പൊ​ട്ട​ൽ ഇ​തു​വ​രെ​യും പ​രി​ഹ​രി​ച്ചി​ട്ടി​ല്ല. പൈ​പ്പു​പൊ​ട്ട​ൽ ഉ​ൾ​പ്പെ​ടെ വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ലെ ക​രാ​ർ ജോ​ലി​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​വ​ർ സ​മ​ര​ത്തി​ലാ​യ​താ​ണ് ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്ക​ൽ വൈ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ 17 മു​ത​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ലെ ക​രാ​ർ ജോ​ലി​ക​ൾ ചെ​യ്യു​ന്ന കോ​ണ്‍​ട്രാ​ക്ട​ർ​മാ​ർ സ​മ​ര​ത്തി​ലാ​ണ്. ഏ​റ്റെ​ടു​ത്തു ചെ​യ്യു​ന്ന ജോ​ലി​ക​ളു​ടെ ബി​ല്ലു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി മാ​റി​ക്കി​ട്ടു​ന്നി​ല്ലെ​ന്ന​താ​ണ് ഇ​വ​ർ ഉ​ന്ന​യി​ക്കു​ന്ന പ്ര​ധാ​ന ആ​ക്ഷേ​പം.
ബി​ല്ലു​ക​ൾ മാ​റാ​ത്ത​തി​നാ​ൽ ജോ​ലി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ലി ന​ൽ​കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​വ​ർ ന​ട​ത്തു​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി ത​ല​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യും പ​രാ​ജ​യ​പ്പെ​ട്ടു. വാ​ട്ട​ർ അ​ഥോ​റി​റ്റി തൊ​ടു​പു​ഴ ഡി​വി​ഷ​നു കീ​ഴി​ൽ ര​ണ്ട് എ​ഇ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മെ​യി​ന്‍റ​ന​ൻ​സ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ സ​മീ​പ​ത്തെ ഏ​താ​നും പ​ഞ്ചാ​യ​ത്തു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ന​ഗ​ര​പ​രി​ധി​യി​ൽ മാ​ത്ര​മ​ല്ല സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പൈ​പ്പു പൊ​ട്ട​ൽ പ​തി​വാ​ണ്. ക​രാ​റു​കാ​ർ സ​മ​ര​ത്തി​ലാ​യ​തി​നാ​ൽ ഇ​വി​ടെ സ​മ​യ​ബ​ന്ധി​ത​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നാ​വാ​ത്ത സ്ഥി​തി​യാ​ണ്. നി​ല​വി​ൽ പ​രാ​തി​യു​യ​ർ​ന്നാ​ൽ ആ​കെ​യു​ള്ള പ്ലം​ബ​റും ചു​രു​ക്കം ജീ​വ​ന​ക്കാ​രും എ​ത്തി ത​ക​രാ​ർ പ​രി​ഹ​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. പു​തി​യ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ഒ​രു സ്ഥ​ല​ത്ത് ത​ക​രാ​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​ത് അ​ന്നു ത​ന്നെ പ​രി​ഹ​രി​ച്ച് ഓ​ണ്‍​ലൈ​നി​ൽ അ​പ്‌ലോഡ് ചെ​യ്തി​ല്ലെ​ങ്കി​ൽ ഇ​തി​നാ​വ​ശ്യ​മാ​യ തു​ക ല​ഭി​ക്കി​ല്ലെ​ന്നും ഉ​ത്ത​ര​വു​ണ്ട്.
മു​നി​സി​പ്പ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​ധാ​ന റോ​ഡി​ലെ പൈ​പ്പു പൊ​ട്ട​ൽ പ​രി​ഹ​രി​ക്കു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് ത​ട​സം നി​ൽ​ക്കു​ന്ന​തെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പു​തി​യ ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക്കാ​യി റോ​ഡ് കു​ഴി​ക്കു​ന്പോ​ഴാ​ണ് ന​ടു​വി​ലാ​യി പൈ​പ്പ് പൊ​ട്ടി​യ​ത്. എ​ന്നാ​ൽ ഇ​തു പ​രി​ഹ​രി​ക്കാ​മെ​ന്ന​റി​യി​ച്ചി​ട്ടും പി​ഡ​ബ്ല്യു​ഡി അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. നി​ല​വി​ൽ പൈ​പ്പു പൊ​ട്ടി​യൊ​ഴു​കു​ന്ന​തു മൂ​ലം റോ​ഡി​ലെ കു​ഴി​ക​ൾ വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നും കാ​ൽ​ന​ട​യാ​ത്ര​യ്ക്കും വി​ന​യാ​വു​ക​യാ​ണ്.