ക്രി​മി​ന​ൽ സ്വ​ഭാ​വ​മു​ള്ള​വ​ർ ജ​ന​പ്ര​തി​നി​ധി​കൾ ആ​കു​ന്ന​ത് ത​ട​യ​ണം: ടി​ക്കാ​റാം മീ​ണ
Thursday, February 27, 2020 10:46 PM IST
നെ​ടു​ങ്ക​ണ്ടം: ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​ർ ജ​ന​പ്ര​തി​നി​ധി​ക​ളാ​കു​ന്ന​ത് ത​ട​യാ​ൻ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ.

കു​റ്റ​വാ​ളി​ക​ളെ അ​ധി​കാ​ര​ത്തി​ൽ​നി​ന്നും അ​ക​റ്റി​നി​ർ​ത്തി​യാ​ലേ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ശു​ദ്ധി ക​ത്തു​സൂ​ക്ഷി​ക്കാ​ൻ ക​ഴി​യൂ. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മു​ഖം നോ​ക്കാ​തെ പാ​ർ​ട്ടി​ക​ൾ​ക്ക് വോ​ട്ടു​ചെ​യ്യു​ന്ന അ​ന്ധ​മാ​യ വി​ധേ​യ​ത്വം ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ൾ​ക്ക് എ​തി​രാ​ണെ​ന്നും മീ​ണ പ​റ​ഞ്ഞു.
നെ​ടു​ങ്ക​ണ്ടം എം​ഇ​എ​സ് കോ​ള​ജി​ൽ ഗാ​ന്ധി സ്മൃ​തി​യു​ടെ ഭാ​ഗ​മാ​യി ഭാ​ഷാ​വി​ഭാ​ഗ​ങ്ങ​ളും യു​എ​ൻ​എ​ഐ​യും ചേ​ർ​ന്ന് ’പ്രാ​തി​നി​ത്യ ജ​നാ​ധി​പ​ത്യം’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കേ​സ് വി​വ​ര​ങ്ങ​ൾ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യ്ക്കൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം എ​ന്ന​തും ഇ​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്ക​ണം എ​ന്ന​തും സു​പ്രീം കോ​ട​തി​യു​ടെ വി​പ്ല​വാ​ത്മ​ക​മാ​യ വി​ധി​യാ​ണ്.

ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ ഇ​ത് ശ​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കി. രാ​ഷ്ട്രീ​യ​ത്തെ കു​റ്റ​വി​മു​ക്ത​മാ​ക്കു​വാ​നു​ള്ള ഈ ​നി​ർ​ദേ​ശം വ​രു​ന്ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലും ക​ണി​ശ​ത​യോ​ടെ ന​ട​പ്പി​ലാ​ക്കും.

ഡ​ൽ​ഹി​യി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന ക​ലാ​പ​ങ്ങ​ൾ ഒ​രു​ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. ഒ​രു​വി​ഭാ​ഗ​ത്തി​നു​വേ​ണ്ടി മാ​ത്ര​മു​ള്ള നാ​ട​ല്ല ന​മ്മു​ടേ​ത്. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ മ​ത​ത്തി​നേ​ക്കാ​ൾ ന​ല്ല പു​സ്ത​ക​മാ​ണ് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ​ന്നും മീ​ണ പ​റ​ഞ്ഞു.
തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി അ​ദ്ദേ​ഹം സം​വ​ദി​ച്ചു.

കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. എ.​എം റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ കെ. ​അ​ബ്ദു​ൾ റ​സാ​ഖ്, ഡോ. ​എ.​എ​സ്. സു​മേ​ഷ്, ഷം​ലാ​ൽ എ. ​ല​ത്തീ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.