ഭൂ​പ്ര​ശ്നം: വ്യാ​പാ​രി​ക​ൾ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു
Thursday, February 27, 2020 10:48 PM IST
ക​ട്ട​പ്പ​ന: ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം​കാ​ണാ​ൻ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് മൂ​ന്നി​ന് ക​ട്ട​പ്പ​ന​യി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ദി​വാ​ക​ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​ൻ, സ​ണ്ണി പൈ​ന്പ​ള്ളി​ൽ, സി.​കെ. മോ​ഹ​ന​ൻ, ജോ​സ് വ​ഴു​ത​ന​പ്പ​ള്ളി, ന​ജീ​ബ് ഇ​ല്ല​ത്തു​പ​റ​ന്പി​ൽ, ത​ങ്ക​ച്ച​ൻ കോ​ട്ട​യ്ക്ക​ക​ത്ത്, ടി.​എം. ബേ​ബി, പി.​കെ. മാ​ണി, കെ.​പി. ജോ​യി, ടി.​സി. രാ​ജു, ബി​ലാ​ൽ ഷെ​രീ​ഫ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 1964-ലെ ​ഭൂ​മി​പ​തി​വ് ച​ട്ട​ങ്ങ​ൾ കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്കാ​ൻ 2019 ഡി​സം​ബ​ർ 17-ന് ​തൈ​ക്കാ​ട്ട് ഗ​സ്റ്റ് ഹൗ​സി​ൽ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല.
ആ​ന്ധ്രാ​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക, രാ​ജ​സ്ഥാ​ൻ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ൾ ഭൂ​വി​നി​യോ​ഗ ച​ട്ട​ങ്ങ​ളി​ൽ മാ​റ്റം​വ​രു​ത്തി പു​തി​യ നി​യ​മം ഉ​ണ്ടാ​ക്കി​യ​ത് കേ​ര​ള​ത്തി​ന് മാ​തൃ​ക​യാ​ക്കാ​വു​ന്ന​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ്യാ​പാ​ര സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കു​ന്ന​ത്. തു​ട​ർ​ന്ന് സ​ർ​ക്കാ​രി​ന് നി​വേ​ദ​നം സ​മ​ർ​പ്പി​ക്കും. ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ൽ സ​മ​രം ആ​രം​ഭി​ക്കും.
പ​ട്ട​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹാ​രം കാ​ണാ​തെ കി​ട​ക്കു​ന്പോ​ൾ പു​തി​യ ഉ​ത്ത​ര​വു​ക​ൾ ഇ​റ​ക്കി വീ​ണ്ടും ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ നി​ർ​മാ​ണ നി​യ​ന്ത്ര​ണം ഏ​ർ​പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള 2019 ഓ​ഗ​സ്റ്റ് 22-ലേ​യും സെ​പ്റ്റം​ബ​ർ 25-ലേ​യും ഉ​ത്ത​ര​വു​ക​ൾ ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​ക്കാ​രി​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​ത് വ​ൻ സാ​ന്പ​ത്തി​ക ന​ഷ്ട​ത്തി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഭൂ​മി പ​തി​വ് ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​ൻ നി​യ​മ നി​ർ​മാ​ണം ന​ട​ത്താ​നും അ​നാ​വ​ശ്യ കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളും ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളും ഒ​ഴി​വാ​ക്കാ​നും സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.