ജൈ​വ​കൃ​ഷി- നൈ​പു​ണ്യ വി​ക​സ​ന പ​ദ്ധ​തി: ആ​ലോ​ച​നാ​യോ​ഗം തൊ​ടു​പു​ഴ​യി​ൽ
Thursday, February 27, 2020 10:51 PM IST
തൊ​ടു​പു​ഴ: പ്ര​ധാ​ന​മ​ന്ത്രി കൗ​ശ​ൽ വി​കാ​സ് യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ടു​ക്കി, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ 20 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ന​ട​പ്പാ​ക്കു​ന്ന ജൈ​വ​കൃ​ഷി നൈ​പു​ണ്യ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും അം​ഗ​ങ്ങ​ളു​ടെ​യും യോ​ഗം മാ​ർ​ച്ച് ര​ണ്ടി​ന് തൊ​ടു​പു​ഴ പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ൽ ചേ​രും.
കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി​യാ​യ പി​എം​കെ​വി​വൈ​യു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല സ്പൈ​സ​സ് ബോ​ർ​ഡി​നും തൊ​ടു​പു​ഴ മേ​ഖ​ല​യി​ലെ സം​ഘ​ട​ന ചു​മ​ത​ല കാ​ഡ്സി​നു​മാ​ണ്. വി​ഷ​ര​ഹി​ത ഭ​ക്ഷ്യോ​ത്പാ​ദ​ന​ത്തി​ന് ക​ർ​ഷ​ക​രെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​ന് ദേ​ശീ​യ​ത​ല​ത്തി​ൽ രൂ​പം കൊ​ടു​ത്തി​ട്ടു​ള്ള​താ​ണ് ത്രി​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി. ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ആ​ദ്യ​ഘ​ട്ട​ത്തി​ൽ 50 പേ​ർ അ​ട​ങ്ങു​ന്ന ഒ​രു ഗ്രൂ​പ്പി​നും തു​ട​ർ​ന്ന് ഓ​രോ വാ​ർ​ഡി​ലും 50 പേ​ര​ട​ങ്ങു​ന്ന ഗ്രൂ​പ്പു​ക​ൾ​ക്കും പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​യി സ​മ​യ​ക്ര​മം തീ​രു​മാ​നി​ക്കും.
ഇ​ട​വെ​ട്ടി, ആ​ല​ക്കോ​ട്, വെ​ള്ളി​യാ​മ​റ്റം, കു​മാ​ര​മം​ഗ​ലം, ക​രി​മ​ണ്ണൂ​ർ, ഉ​ടു​ന്പ​ന്നൂ​ർ, കോ​ടി​ക്കു​ളം, മു​ട്ടം, കു​ട​യ​ത്തൂ​ർ, മ​ണ​ക്കാ​ട്, പു​റ​പ്പു​ഴ, അ​റ​ക്കു​ളം, തൊ​ടു​പു​ഴ, വ​ണ്ണ​പ്പു​റം, പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് കാ​ഡ്സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ക​ണ്ടി​രി​ക്ക​ൽ അ​റി​യി​ച്ചു.