ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പ​നം ജ​ന​ജീ​വി​ത​ത്തി​ന് ആ​ഘാ​ത​മെ​ന്ന്
Sunday, March 29, 2020 9:57 PM IST
തൊ​ടു​പു​ഴ: സ​ർ​ക്കാ​രി​ന്‍റെ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പ​നം ജ​ന ജീ​വി​ത​ത്തി​ന് ക​ന​ത്ത ആ​ഘാ​ത​മേ​ൽ​പ്പി​ച്ച​താ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ.
കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കാ​ൻ ക​ഴി​യാ​തെ ചെ​റു​കി​ട ക​ർ​ഷ​ക​ർ വി​ഷ​മി​ക്കു​ക​യാ​ണ്. ഉ​ത്പന്നങ്ങ​​ൾ വി​റ്റ് ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ൾ, മ​രു​ന്ന് തു​ട​ങ്ങി അ​വ​ശ്യ സാ​ധ​ന​ങ്ങ​ളും വാ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ല.
സൗ​ജ​ന്യ റേ​ഷ​ൻ,പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളു​ടെ കി​റ്റ്, ക​ർ​ഷ​ക തൊ​ഴി​ലാ​ളി പെ​ൻ​ഷ​ൻ തു​ട​ങ്ങി​യ​വ കി​ട്ടി​യി​ട്ടി​ല്ല. അ​തി​നാ​ൽ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വ​ഴി വാ​ങ്ങു​ക​യോ അ​വ​യു​ടെ ഈ​ടിൻമേൽ പ​ണം ന​ൽ​കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് അ​ ദ്ദേ​ഹം ആ​വ​ശ്യ​പെ​ട്ടു .