പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വേ​ണം-​എം​പി
Monday, March 30, 2020 9:47 PM IST
തൊ​ടു​പു​ഴ:​കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ണ​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രെ​യും കൂ​ടി കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച സാ​ന്പ​ത്തി​ക പാ​ക്കേ​ജി​ലു​ള്ള ഇ​ൻ​ഷു​റ​ൻ​സ് പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പ്ര​ധാ​ന​മ​ന്ത്രി​ക്കും കേ​ന്ദ്ര ധ​ന​കാ​ര്യ​മ​ന്ത്രി​ക്കും ക​ത്ത് ന​ൽ​കി.
കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 1.7 ല​ക്ഷം കോ​ടി​യു​ടെ സാ​ന്പ​ത്തി​ക പാ​ക്കേ​ജി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള 50 ല​ക്ഷം രൂ​പ​യു​ടെ ഇ​ൻ​ഷു​റ​ൻ​സ് പാ​ക്കേ​ജ് ഈ ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന​താ​ണ്.​സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്കൊ​പ്പം ത​ന്നെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രും കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ൻ നി​ര​യി​ൽ നി​ൽ​ക്കു​ന്നു​വെ​ന്ന​ത് ഏ​റെ പ്ര​ശം​സ​നീ​യ​മാ​ണ.്ഇ​തി​നു പു​റ​മെ ജി​ല്ല​യി​ൽ കു​രു​മു​ള​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ർ​ഷി​ക വി​ള​ക​ളു​ടെ​യും ഉ​ദ്പ​ന്ന​ങ്ങ​ളു​ടെ​യും വി​ള​വെ​ടു​പ്പി​നു​ള്ള സ​മ​യ​മാ​ണ്.​എ​ന്നാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് അ​വ​രു​ടെ സ്വ​ന്തം തോ​ട്ട​ങ്ങ​ളി​ൽ വി​ള​വെ​ടു​പ്പി​നാ​യി പോ​കു​വാ​ൻ ക​ളി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.​പ​ല തോ​ട്ട​ങ്ങ​ലി​ലും ക​ർ​ഷ​ക​രെ പോ​ലീ​സ് അ​ടി​ച്ച് ഓ​ടി​ക്കു​ന്ന സ്ഥി​തി ഉ​ണ്ടാ​യി​ട്ടു​ണ്ട്. ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു ശേ​ഷം ഇ​ടു​ക്കി​യി​ലെ ക​ർ​ഷ​ക​ർ​ക്ക് വീ​ട്ടി​ലേ​ക്കു​ള്ള അ​വ​ശ്യ വ​സ്തു​ക്ക​ൾ വാ​ങ്ങു​ന്ന​തി​നാ​യി കാ​ർ​ഷി​ക വി​ള​ക​ളും ഉ​ത്പ​ന്ന​ങ്ങ​ളും വി​റ്റ​ഴി​ക്കു​ന്ന​തി​ന് മ​ല​ഞ്ച​ര​ക്ക് ക​ട​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​മ​ന്ത്രി​ക്കും ക​ത്ത് ന​ൽ​കി.