ചെ​റു​കി​ട ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്ക​ണം -പ്ര​ഫ.​കെ.​ഐ.​ആ​ന്‍റ​ണി
Monday, March 30, 2020 9:50 PM IST
തൊ​ടു​പു​ഴ:​കോ​വി​ഡ്-19 രോ​ഗ​ബാ​ധ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ലോ​ക്ക് ഡൗ​ണ്‍ ന​ട​പ​ടി​ക​ൾ മൂ​ലം ജീ​വി​തം വ​ഴി​മു​ട്ടി നി​ൽ​ക്കു​ന്ന ചെ​റു​കി​ട ക​ർ​ഷ​ക​രെ​യും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജോ​സ് വി​ഭാ​ഗം ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം പ്ര​ഫ.​കെ.​ഐ.​ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു.​
വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യ പ​ഴം,പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി​യ അ​വ​ശ്യ വ​സ്തു​ക്ക​ൾ സം​ഭ​രി​ക്കു​ന്ന​തി​നും വി​ൽ​ക്കു​ന്ന​തി​നും പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്ക​ണം.​ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് പൈ​നാ​പ്പി​ൾ കൃ​ഷി ചെ​യ്തു​വ​രു​ന്ന ക​ർ​ഷ​ക​ർ വ​ലി​യ സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യാ​ണ് നേ​രി​ടു​ന്ന​ത്. ഇ​ത്ത​രം ക​ർ​ഷ​ക​ർ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​തി​ന് സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം.​കാ​ർ​ഷി​ക ജോ​ലി​ക​ളി​ലും മൃ​ഗ​സം​ര​ക്ഷ​ണം,മ​ത്സ്യം വ​ള​ർ​ത്ത​ൽ എ​ന്നീ മേ​ഖ​ല​ക​ളി​ലും ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള​വ​ർ​ക്ക് ത​ങ്ങ​ളു​ടെ ജോ​ലി​ക​ൾ പൂ​ർ​ണ​മാ​യി ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ ചെ​യ്യു​വാ​ൻ ക​ഴി​യു​ക​യി​ല്ല. നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ ന​ഷ്ട​മാ​യി​രി​ക്കു​ക​യാ​ണ്.​ക്ഷീ​രോ​ൽ​പാ​ദ​ക മേ​ഖ​ല​യി​ൽ വ​ലി​യ സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.​
സം​സ്ഥാ​ന​ത്തെ ഭാ​ഗ്യ​ക്കു​റി വി​ല്പ​ന​ക്കാ​രാ​യ ഏ​റ്റ​വും താ​ഴെ​ക്കി​ട​യി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്. ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ്ര​ത്യേ​ക സം​ര​ക്ഷ​ണ​വും സ​ഹാ​യ​വും ആ​വ​ശ്യ​മാ​ണ്. രാ​ജ്യ​ത്തു​ണ്ടാ​യി​ട്ടു​ള്ള സാ​ന്പ​ത്തി​ക മാ​ന്ദ്യം പ​രി​ഗ​ണി​ച്ച് അ​ഞ്ചേ​ക്ക​ർ വ​രെ ഭൂ​മി​യു​ള്ള ക​ർ​ഷ​ക​രെ അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് എ​ല്ലാ​വി​ധ നി​കു​തി​ക​ളി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണം.​ഭൂ​നി​കു​തി, ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി, ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്,സ്റ്റാ​ന്പ് ഡ്യൂ​ട്ടി എ​ന്നി​ങ്ങ​നെ അ​നേ​കം വ​ഴി​ക​ളി​ലൂ​ടെ ചെ​റു​കി​ട ക​ർ​ഷ​ക​രു​ടെ മേ​ൽ ഓ​രോ​വ​ർ​ഷ​വും അ​ധി​ക​മാ​യ സാ​ന്പ​ത്തി​ക​ഭാ​രം സ​ർ​ക്കാ​രു​ക​ൾ ചു​മ​ത്തി വ​രി​ക​യാ​ണ്.
വാ​യ്പ​ക​ൾ​ക്കു​ള്ള മൊ​റ​ട്ടോ​റി​യ​ത്തി​നു പ​ക​രം പ്ര​സ്തു​ത കാ​ല​യ​ള​വി​ൽ ക​ർ​ഷ​ക​ർ അ​ട​യ്ക്കേ​ണ്ട പ​ലി​ശ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ നേ​രി​ട്ടു ന​ൽ​ക​ണം.​ര​ജി​സ്ട്രേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ൻ​റ് വ​ഴി ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന അ​ണ്ട​ർ വാ​ലു​വേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.