അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ പ​നി ക്ലി​നി​ക് ത​യാ​റാ​യി​ല്ല
Monday, March 30, 2020 9:50 PM IST
അ​ടി​മാ​ലി: കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ​നി ക്ലി​നി​ക്കി​ന് പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന തീ​രു​മാ​നം ന​ട​പ്പി​ലാ​യി​ല്ല.
ഇ​തോ​ടെ വി​വി​ധ രോ​ഗ​ങ്ങ​ൾ​ക്ക് ചി​ക​ിത്സ തേ​ടി​യെ​ത്തു​ന്ന രോ​ഗി​ക​ൾ കൂ​ട്ട​ത്തോ​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു​മു​ന്പി​ൽ നി​ല​യു​റ​പ്പി​ക്കു​ന്ന​ത് ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​യി.
കൊ​റോ​ണ വൈ​റ​സ് ത​ട​യു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഒ​പി വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​രു​ന്നു. പ​നി​യും ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള രോ​ഗ​ങ്ങ​ൾ​ക്ക് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ​നി​ന്നും മാ​റി സ്കാ​നിം​ഗ് വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചി​രു​ന്നു.
എ​ന്നാ​ൽ ഒ​രാ​ഴ്ച​മു​ന്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ​യും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ൽ കൈക്കൊ​ണ്ട തീ​രു​മാ​നം ഇ​നി​യും ന​ട​പ്പാ​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.
മേ​ഖ​ല​യി​ലെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ വേ​ണ്ട​ത്ര ചി​ക​ത്സാ​സൗ​ക​ര്യ​ങ്ങ​ളി​ല്ല. ദേ​വി​കു​ളം താ​ലൂ​ക്ക്, ഇ​ടു​ക്കി, ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കു​ക​ളി​ലെ ഏ​താ​നും പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഓ​ർ​ത്തോ, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഒ​ട്ടേ​റെ രോ​ഗി​ക​ൾ ഇ​പ്പോ​ഴും ചി​ക​ത്സ തേ​ടി​യെ​ത്തു​ന്ന​ത് അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലാ​ണ്. ഇ​തോ​ടൊ​പ്പം പ​നി​ബാ​ധി​ത​രും ധാ​രാ​ള​മാ​യി എ​ത്തു​ന്നു​ണ്ട്. ഇ​തി​നു പു​റ​മെ കോ​വി​ഡ് രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള സ്ര​വ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള രോ​ഗി​ക​ളും എ​ത്തു​ന്നു​ണ്ട്.
വി​വി​ധ രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​രെ​ല്ലാം അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ൽ ഒ​ത്തു​ചേ​രു​ന്ന​ത് അ​ധി​കൃ​ത​രി​ലും ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.