കേ​ര​ള​ത്തി​ലേ​ക്കു ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു തൊ​ഴി​ലാ​ളി​ക​ൾ എ​ത്തു​ന്നു
Monday, March 30, 2020 9:52 PM IST
നെ​ടു​ങ്ക​ണ്ടം: വി​ല​ക്കു​ക​ൾ ലം​ഘി​ച്ച് അ​തി​ർ​ത്തി വ​ന​മേ​ഖ​ല​ക​ളി​ലൂ​ടെ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും തൊ​ഴി​ലാ​ളി​ക​ൾ വ്യാ​പ​ക​മാ​യി എ​ത്തു​ന്നു. രാ​ജ്യം​മു​ഴു​വ​ൻ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും ഇ​തൊ​ന്നും ത​ങ്ങ​ൾ​ക്ക് ബാ​ധ​ക​മ​ല്ലെ​ന്ന രീ​തി​യി​ലാ​ണ് ദി​വ​സേ​ന അ​ഞ്ഞൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ൾ പ​ല​സ​മ​യ​ങ്ങ​ളി​ലാ​യി കേ​ര​ള​ത്തി​ൽ എ​ത്തി മ​ട​ങ്ങു​ന്ന​ത്.
കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ ച​തു​രം​ഗ​പ്പാ​റ, തേ​വാ​രം​മെ​ട്ട്, മാ​ൻ​കു​ത്തി​മേ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ​യും ഒ​റ്റ​യ്ക്കും എ​ത്തു​ന്ന​ത്.
തൊ​ഴി​ലാ​ളി​ക​ൾ പു​ല​ർ​ച്ചെ ആ​റി​ന് കേ​ര​ള​ത്തി​ലെ​ത്തി വൈ​കു​ന്നേ​രം ആ​റി​നു​ശേ​ഷ​മാ​ണ് മ​ട​ങ്ങു​ന്ന​ത്. ഉ​ടു​ന്പ​ൻ​ചോ​ല, ശാ​ന്ത​ൻ​പാ​റ, സേ​നാ​പ​തി തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തോ​ട്ടം മേ​ഖ​ല​യി​ൽ പ​ണി​യെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് ഇ​വ​ർ എ​ത്തു​ന്ന​ത്. കേ​വ​ലം ര​ണ്ടു​മ​ണി​ക്കൂ​ർ​കൊ​ണ്ട് ഈ ​വ​ഴി​ക​ളി​ലൂ​ടെ ഇ​വി​ടെ എ​ത്താം. കോ​ന്പൈ, തേ​വാ​രം തു​ട​ങ്ങി​യ ത​മി​ഴ്നാ​ട്ടി​ലെ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നാ​ണ് യാ​തൊ​രു ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യും കൂ​ടാ​തെ ഇ​വ​ർ എ​ത്തു​ന്ന​ത്. ഇ​വ​രോ​ടൊ​പ്പം നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ൾ, മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ ക​ട​ത്തു​ന്ന​തി​നാ​യും ആ​ളു​ക​ൾ എ​ത്തു​ന്നു​ണ്ട്. ശാ​ന്ത​ൻ​പാ​റ, ഉ​ടു​ന്പ​ൻ​ചോ​ല, നെ​ടു​ങ്ക​ണ്ടം എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ലൂ​ടെ​യാ​ണ് ഇ​വ​ർ എ​ത്തു​ന്ന​ത്.
പോ​ലീ​സി​ന്‍റെ സ​ത്വ​ര ശ്ര​ദ്ധ വേ​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.