യാ​ത്രാ​വി​വ​രം പു​റ​ത്തു​വി​ട്ടു
Saturday, April 4, 2020 10:33 PM IST
ഇ​ടു​ക്കി: കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച ഡ​ൽ​ഹി​യി​ൽ​നി​ന്നെ​ത്തി​യ തൊ​ടു​പു​ഴ കു​മ്മം​ക​ല്ല് സ്വ​ദേ​ശി​യു​ടെ യാ​ത്രാ​വി​വ​രം പു​റ​ത്തു​വി​ട്ടു. മാ​ർ​ച്ച് 21-ന് ​ഡ​ൽ​ഹി​യി​ൽ​നി​ന്ന് മം​ഗ​ള ല​ക്ഷ​ദ്വീ​പ് എ​ക്സ്പ്ര​സി​ന്‍റെ എ​സ്-5 ക​ന്പാ​ർ​ട്ട്മെ​ന്‍റി​ൽ യാ​ത്ര​തി​രി​ച്ച് 23 ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി. 9.30-ന് ​ആ​ലു​വ കെ ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ​നി​ന്നും മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്ക് ഓ​ർ​ഡി​ന​റി ബ​സി​ൽ ക​യ​റി 10.30-ന് ​എ​ത്തി. 10.45-ന് ​തു​ഷാ​രം പ്രൈ​വ​റ്റ് ബ​സി​ൽ ക​യ​റി 11.30-ന് ​തൊ​ടു​പു​ഴ കാ​ഡ്സ് ബ​സ് സ്റ്റോ​പ്പി​ൽ ഇ​റ​ങ്ങി.

ഈ​ദി​വ​സ​ങ്ങ​ളി​ൽ രോ​ഗ​ബാ​ധി​ത​ൻ യാ​ത്ര​ചെ​യ്ത സ്ഥ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ​ല്ലാം ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ 04862 232221, 233118 എ​ന്നീ ഹെ​ൽ​പ് ഡെ​സ്ക് ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.