25000 രൂ​പ​യു​ടെ വി​ഭ​വ​ങ്ങ​ൾ കൈ​മാ​റി
Sunday, April 5, 2020 9:18 PM IST
തൊ​ടു​പു​ഴ: കാ​ർ​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്ക് ന​ഗ​ര​സ​ഭ​യു​ടെ ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് കാ​ൽ ല​ക്ഷം രൂ​പ​യു​ടെ പ​ല​വ്യ​ഞ്ജ​ന​വും പ​ച്ച​ക്ക​റി​യും ന​ൽ​കി. കോ​വി​ഡ് 19 വ്യാ​പ​ന​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് ദു​രി​ത​ത്തി​ലാ​യ ആ​ളു​ക​ളെ സ​ഹാ​യി​ക്കാ​ൻ മാ​തൃ​കാ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഗ​ര​സ​ഭ​യു​ടെ​യും സ​ർ​ക്കാ​രി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ അ​ർ​പ്പി​ക്കു​ന്ന​തി​നാ​ണ് കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് പ്ര​സി​ഡ​ന്‍റ്് പ്ര​ഫ കെ .​ഐ. ആ​ന്‍റ​ണി അ​റി​യി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​സി​ലി ജോ​സ്, വൈ​സ് ചെ​യ​ർ​മാ​ൻ എം.​കെ. ഷാ​ഹു​ൽ​ഹ​മീ​ദ്, ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ടി.​എം. സ​ലീം, റെ​ജി കു​ന്നം​കോ​ട്ട്, എ​ൻ .ഐ. ​ബെ​ന്നി, സെ​ക്ര​ട്ട​റി വി​ൽ​സ​ണ്‍ മാ​റാ​ട്ടി​ൽ, അ​സി​സ്റ്റ​ൻ​റ് സെ​ക്ര​ട്ട​റി ജോ​ളി ചെ​ട്ടി​മാ​ട്ടേ​ൽ, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ സു​ധാ​ക​ര​ൻ നാ​യ​ർ, കെ​കെ ഷിം​നാ​സ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ്ര​വീ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.