മു​ന്ന​റി​യി​പ്പി​ല്ലാ​തെ ക​ട​ക​ൾ പൊ​ളി​ച്ചു; വ്യാ​പ​ക പ്ര​തി​ഷേ​ധം
Sunday, April 5, 2020 9:21 PM IST
മൂ​ന്നാ​ർ: കോ​വി​ഡ് ഭീ​ഷ​ണി​മൂ​ലം നാ​ടൊ​ട്ടു​ക്കും പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കെ ഇ​രു​ളി​ന്‍റെ മ​റ​വി​ൽ മൂ​ന്നാ​ർ ടൗ​ണി​ലെ ക​ട​ക​ൾ പൊ​ളി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​ന്ന​ത​ത​ല​യോ​ഗം ഇ​ന്നു ചേ​ർ​ന്ന് പ്ര​ശ്ന​പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​മെ​ന്ന്് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​ക്കെ​തി​രേ വി​വി​ധ വ്യാ​പാ​ര സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി, വ്യ​വ​സാ​യ​മ​ന്ത്രി, ജി​ല്ലാ ക​ള​ക്ട​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് വ്യാ​പാ​രി നേ​താ​ക്ക​ൾ.
മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി മൂ​ന്നാ​ർ ടൗ​ണി​ലെ എം​ജി റോ​ഡി​ൽ പൂ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രു​ടെ ക​ട​ക​ളാ​ണ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ പൊ​ളി​ച്ചു​മാ​റ്റി​യ​ത്. യാ​തൊ​രു അ​റി​യി​പ്പും ന​ൽ​കാ​തെ​യാ​ണ് ക​ട​ക​ൾ പൊ​ളി​ച്ചു​നീ​ക്കി​യ​ത്. ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം ​കൃ​ഷ്ണ​ൻ, മൂ​ന്നാ​ർ ഡി​വൈ​എ​സ്പി എം. ​ര​മേ​ഷ് കു​മാ​ർ, റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ, ത​ദ്ദേ​ശ​ഭ​ര​ണ​കൂ​ട അ​ധി​കാ​രി​ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ക​ട​ക​ൾ പൊ​ളി​ച്ച​ത്. ഈ​സ​മ​യ​ത്ത് ക​ട​യു​ട​മ​ക​ൾ ത​മി​ഴ്നാ​ട്ടി​ലെ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലാ​യി​രു​ന്നു.
വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യ​ത്. കാ​ല​ങ്ങ​ളാ​യി ഇ​വി​ടെ പൂ​ക്ക​ച്ച​വ​ടം ന​ട​ത്തി​വ​ന്നി​രു​ന്ന​വ​ർ ക​ട​ക​ൾ​ക്കു​മു​ന്നി​ൽ ഷ​ട്ട​റു​ക​ൾ സ്്ഥാ​പി​ച്ചി​രു​ന്നു. ആ​ദ്യം ഷ​ട്ട​ർ പൊ​ളി​ച്ചെ​ങ്കി​ലും ഇ​രു​ൾ വീ​ണ​തോ​ടെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ക​ട​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.