ലോ​ക് ഡൗ​ണി​ൽ എ​ല്ലാ വീ​ടു​ക​ളി​ലും വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക്കൃ​ഷി
Sunday, April 5, 2020 9:22 PM IST
തൊ​ടു​പു​ഴ: ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് വീ​ട്ടി​ലി​രി​ക്കു​ന്ന സ​മ​യം ഫ​ല​പ്ര​ദ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് എ​ല്ലാ വീ​ടു​ക​ളി​ലും പ​ച്ച​ക്ക​റി കൃ​ഷി തു​ട​ങ്ങു​ന്ന​തി​നുള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ലും തു​ട​ക്ക​മാ​യി.
മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​മ​നു​സ​രി​ച്ച് ഹ​രി​ത​കേ​ര​ളം മി​ഷ​ൻ, കൃ​ഷി വ​കു​പ്പ്, വെ​ജി​റ്റ​ബി​ൾ ആ​ന്‍റ് ഫ്രൂട്ട് പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ , കു​ടും​ബ​ശ്രീ എ​ന്നി​വ​യു​ടെ സം​യു​ക്ത സം​ര​ഭ​മാ​യാ​ണ് ഗാ​ർ​ഹി​ക പ​ച്ച​ക്ക​റി​ക്കൃ​ഷി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
10 രൂ​പ വി​ല​യു​ള്ള 2.5 ല​ക്ഷം വി​ത്ത് പാ​യ്ക്ക​റ്റു​ക​ളാ​ണ് ജി​ല്ല​യി​ൽ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ക. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ജി​ല്ല​യി​ലെ എ​ല്ലാ കൃ​ഷി ഭ​വ​നു​ക​ളി​ലും വി​ത്ത് കി​റ്റു​ക​ളെ​ത്തി​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫി​സ​ർ ബാ​ബു ടി.​ജോ​ർ​ജ് അ​റി​യി​ച്ചു.
കൃ​ഷി വ​കു​പ്പി​ന്‍റെ ഫാ​മു​ക​ളി​ൽ നി​ന്നും കൂ​ടാ​തെ വി​എ​ഫ്പി​സി​കെ​യു​മാ​ണ് തൈ​ക​ളും വി​ത്തു​ക​ളും എ​ത്തി​ക്കു​ന്ന​ത്. കൃ​ഷി​ഭ​വ​നി​ലെ​ത്തി​ക്കു​ന്ന വി​ത്ത് കി​റ്റു​ക​ൾ വാ​ർ​ഡ് മെം​ബ​ർ​മാ​ർ മു​ഖാ​ന്തി​രം കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ മു​ഖേ​ന​യാ​കും വി​ത​ര​ണം ചെ​യ്യു​ക.
ചീ​ര,പ​യ​ർ,പാ​വ​ൽ, വെ​ണ്ട, വ​ഴു​ത​ന തു​ട​ങ്ങി​യ​വ​യ​ട​ങ്ങി​യ വി​ത്ത് കി​റ്റു​ക​ളാ​ണ് വി​ത​ര​ണ​ത്തി​ന് സ​ജ്ജ​മാ​ക്കു​ന്ന​ത്. എ​ല്ലാ വീ​ടു​ക​ളി​ലും ഈ ​കി​റ്റു​ക​ൾ എ​ത്തി​യെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന ചു​മ​ത​ല ജി​ല്ലാ ക​ള​ക്ട​ർ ഹ​രി​ത​കേ​ര​ളം മി​ഷ​നെ ഏ​ൽ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.​ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ​ത്ത​ന്നെ ഈ ​കൃ​ഷി ന​ട​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ അ​ത് വ​ലി​യ നേ​ട്ട​മാ​കു​മെ​ന്നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​രു​തു​ന്ന​ത്.
പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തി​ന് കു​ടും​ബ​ശ്രീ സം​ഘ​ട​നാ സം​വി​ധാ​ന​ത്തി​നൊ​പ്പം ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ​യും ഹ​രി​ത കേ​ര​ളം റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​രു​ടേ​യും സ​ഹാ​യം തേ​ടാ​വു​ന്ന​താ​ണെ​ന്ന് പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ ,സ​ന്ന​ദ്ധം വോ​ള​ന്‍റി​യ​ർ​മാ​ർ, അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​റു​ക​ൾ, കാ​ർ​ഷി​ക ക​ർ​മ​സേ​ന, എ​ക്കോ ഷോ​പ്പു​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ​യെ​ല്ലാം സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി എ​ല്ലാ വീ​ടു​ക​ളി​ലും വി​ഷ​മി​ല്ലാ​ത്ത, പോ​ഷ​ക സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. എ​ല്ലാ വീ​ടു​ക​ളി​ലും വി​ത്ത് കി​റ്റു​ക​ൾ എ​ത്തി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ മു​ൻ​ക​രു​ത​ലു​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

4വി​ത്ത് കി​റ്റു​ക​ളു​ടെ
വി​ത​ര​ണം ഇ​ന്ന്
മു​ട്ടം, കു​ട​യ​ത്തൂ​ർ, മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ന്ന് വി​ത്ത് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് കൃ​ഷി അ​സി.​ഡ​യ​റ​ക്ട​ർ കെ ​പി സെ​ലീ​നാ​മ്മ അ​റി​യി​ച്ചു.
ഇ​ന്ന് ഒ​രു പ​ഞ്ചാ​യ​ത്തി​ൽ 1000 വി​ത്ത് കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ക. ബാ​ക്കി അ​ടു​ത്ത ദി​വ​സം ത​ന്നെ എ​ത്തി​ച്ചു ന​ൽ​കും. ഇ​ക്കാ​ര്യം ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​മാ​യി ച​ർ​ച്ച ചെ​യ്തി​രു​ന്നു.
കൃ​ഷി​ഭ​വ​നു കീ​ഴി​ലെ ക​ർ​ഷ​ക​രു​ടെ വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ൾ മു​ഖേ​ന വി​വ​രം അ​റി​യി​ക്കും.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കൃ​ഷി ഓ​ഫീ​സ​ർ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടാം. കു​ട​യ​ത്തൂ​ർ- 9847461096 , മു​ട്ടം-82810 48028, മ​ണ​ക്കാ​ട് - 9496346358,