ത​മി​ഴ്നാ​ട്ടി​ൽ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു;​ ഹൈ​റേ​ഞ്ച് ആ​ശ​ങ്ക​യി​ൽ
Monday, April 6, 2020 10:05 PM IST
തൊ​ടു​പു​ഴ:​ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ നാ​ലു​ദി​വ​സ​മാ​യി കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത​തു ആ​ശ്വാ​സം പ​ക​രു​ന്നു​ണ്ടെ​ങ്കി​ലും ത​മി​ഴ്നാ​ട്ടി​ലെ തേ​നി,ക​ന്പം പ്ര​ദേ​ശ​ങ്ങ​ളി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തു ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​കു​ന്നു.​ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​ത് ഏ​ഴു​പേ​രാ​ണ്.​മൂ​ന്നു​പേ​ർ നേ​ര​ത്തെ സു​ഖം പ്രാ​പി​ച്ചി​രു​ന്നു.​ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ​വ​കു​പ്പും ക​ഠി​ന​ശ്ര​മ​മാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്.​ഇ​തി​ന്‍റെ ഫ​ല​മാ​യി ജി​ല്ല​യി​ൽ രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നും സാ​ധി​ച്ചു. എ​ന്നാ​ൽ ജി​ല്ല​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളാ​യ ത​മി​ഴ്നാ​ട്ടി​ലെ ക​ന്പം,തേ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ര​വ​ധി​പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.​ഹൈ​റേ​ഞ്ചി​ലെ ക​ട്ട​പ്പ​ന,നെ​ടു​ങ്ക​ണ്ടം,കു​മ​ളി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ദി​വ​സ​വും ത​മി​ഴ്നാ​ട്ടി​ലേ​ക്കും തി​രി​ച്ചും യാ​ത്ര​ചെ​യ്തു​വ​രു​ന്ന​ത്.​പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​മാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്.​ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് പ​ട​രു​ന്ന​ത് കേ​ര​ള​ത്തി​ലേ​ക്കു​ള്ള ച​ര​ക്ക് നീ​ക്ക​വും പ്ര​തി​സ​ന്ധി​യി​ലാ​ക്കും.​ഇ​തി​നുപു​റ​മേ ജി​ല്ല​യി​ലെ തോ​ട്ട​ങ്ങ​ളി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള ആ​യി​ര​ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ളാ​ണ് ദി​നം പ്ര​തി ജോ​ലി​ക്കെ​ത്തു​ന്ന​ത്.​രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ജോ​ലി​ക്കാ​രെ​യു​മാ​യി നി​ര​വ​ധി​വാ​ഹ​ന​ങ്ങ​ളാ​ണ് അ​തി​ർ​ത്തി​ക​ട​ക്കു​ന്ന​ത്.​രോ​ഗ​വ്യാ​പ​നം തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വി​നെ​യും ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ഏ​ല​തോ​ട്ട​ങ്ങ​ളി​ലെ വി​ള​വെ​ടു​പ്പു​ൾ​പ്പെ​ടെ​യു​ള്ള ജോ​ലി​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​കും.​നി​ല​വി​ൽ തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.14​നു ലോ​ക്ക് ഒൗ​ട്ട് പി​ൻ​വ​ലി​ച്ചു​ക​ഴി​ഞ്ഞാ​ൽ തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ച്ച് ജോ​ലി​ക​ൾ ചെ​യ്തു​തീ​ർ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു തോ​ട്ടം ഉ​ട​മ​ക​ൾ.​നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തു ബു​ദ്ധി​മു​ട്ടാ​കും.


8ജി​ല്ല​യി​ൽ 115 പേ​ർ കൂ​ടി
നി​രീ​ക്ഷ​ണ​ത്തി​ൽ

​ജി​ല്ല​യി​ൽ 115 പേ​ർ കൂ​ടി ഇ​ന്ന​ലെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി.​
ഇ​തോ​ടെ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 3,723 പേ​രാ​യി.​അ​തേ സ​മ​യം കു​മ്മം​ക​ല്ല് സ്വ​ദേ​ശി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത് 640-ാളം ​പേ​രാ​ണ്.​ഇ​ദ്ദേ​ഹം നാ​ട്ടി​ൽ അ​ധി​കം യാ​ത്ര​ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും പ​ള്ളി​യി​ലും ബ​ന്ധു​ക്ക​ളു​ടെ വീ​ടു​ക​ളി​ലും പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ലി​സ്റ്റാ​ണി​ത്.​
ജി​ല്ല​യി​ൽ മൂ​ന്നാ​മ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​താ​ണ്ട് 2000-ൽ ​അ​ധി​കം പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.​ഇ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് ആ​റു പേ​ർ​ക്ക് കോ​വി​ഡ് പ​ക​രു​ക​യും ചെ​യ്തി​രു​ന്നു.​ഇ​തു​വ​രെ 254 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഖ​രി​ച്ച​പ്പോ​ൾ ഇ​ന്ന​ലെ പ​ത്തു​പേ​രു​ടെ​യും സാ​ന്പി​ൾ ശേ​ഖ​രി​ച്ചു. ഇ​ന്ന​ലെ 13 പേ​രു​ടെ ഫ​ലം വ​ന്നു, ഇ​തെ​ല്ലാം നെ​ഗ​റ്റീ​വാ​ണ്. ഇ​നി 39 പേ​രു​ടെ ഫ​ലം കൂ​ടി വ​രാ​നു​ണ്ട്.

8ഇ​ന്ന് അ​ടി​യ​ന്ത​ര യോ​ഗം

ത​മി​ഴ്നാ​ട്ടി​ലെ ക​ന്പം,തേ​നി പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​വി​ഡ് കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ​ക​ള​ക്ട​ർ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു.​ദേ​വി​കു​ളം, കു​മ​ളി, ഉ​ടു​ന്പ​ൻ​ചോ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ന്നു യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്.​
സ​ബ് ക​ള​ക്ട​ർ,ആ​ർ​ഡി​ഒ,എ​ഡി​എം,പോ​ലീ​സ്,ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ,വി​വി​ധ യൂ​ണി​യ​ൻ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.​അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ ക​രു​ത​ൽ ന​ട​പ​ടി സം​ബ​ന്ധി​ച്ച് യോ​ഗ​ത്തി​ൽ പ​ദ്ധ​തി ത​യാ​റാ​ക്കും.​നി​യ​ന്ത്ര​ണം ലം​ഘി​ച്ച് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​വ​ർ​ക്കെ​തി​രെ കേ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.