’വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ച് സ​ർ​ക്കാ​ർ കൊ​ള്ള​യ​ടി​ക്കു​ന്നു’
Tuesday, May 26, 2020 9:47 PM IST
നെ​ടു​ങ്ക​ണ്ടം: ആ​യി​രം രൂ​പ​യു​ടെ കി​റ്റ് ന​ൽ​കി​യ സ​ർ​ക്കാ​ർ വൈ​ദ്യു​തി ബി​ല്ലി​ൽ ഇ​ര​ട്ടി​യി​ല​ധി​കം തു​ക വ​ർ​ധി​പ്പി​ച്ച് ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സേ​നാ​പ​തി വേ​ണു, എം.​എ​ൻ. ഗോ​പി എ​ന്നി​വ​ർ ആ​രോ​പി​ച്ചു. കോ​വി​ഡ് കാ​ല​ത്ത് പൊ​തു​സ​മൂ​ഹ​ത്തി​ന് യാ​തൊ​രു വ​രു​മാ​ന​വു​മി​ല്ലാ​തെ ക​ഴി​യു​ന്പോ​ൾ വൈ​ദ്യു​തി ബി​ല്ലി​ൽ ഇ​ള​വ് വ​രു​ത്തു​ന്ന​തി​നു​പ​ക​രം ര​ണ്ടും മൂ​ന്നും ഇ​ര​ട്ടി വ​ർ​ധ​ന​വാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.
അ​ട​ഞ്ഞു​കി​ട​ന്ന വീ​ടു​ക​ൾ​ക്കു​പോ​ലും മൂ​ന്നും നാ​ലും ഇ​ര​ട്ടി ബി​ല്ലാ​ണ് ഇ​ത്ത​വ​ണ വ​ന്ന​ത്. 80 ല​ക്ഷം ഉ​പ​ഭോ​ക്താ​ക്ക​ളെ​യാ​ണ് വൈ​ദ്യു​തി ബോ​ർ​ഡ് കൊ​ള്ള​യ​ടി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്തെ പ്ര​തി​സ​ന്ധി​യി​ൽ പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ വൈ​ദ്യു​തി ബി​ല്ലു​ക​ൾ എ​ഴു​തി ത​ള്ളി. ഡ​ൽ​ഹി​യി​ൽ വൈ​ദ്യു​തി സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നു. ഇ​വി​ടെ തൊ​ഴി​ലാ​ളി വ​ർ​ഗ​ത്തി​ന്‍റെ പ​ക്ഷ​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന സ​ർ​ക്കാ​ർ ചാ​ർ​ജ് വ​ർ​ധ​ന​വി​ലൂ​ടെ പാ​വ​പ്പെ​ട്ട​വ​ന്‍റെ പി​ച്ച​ച്ച​ട്ടി​യി​ൽ കൈ​യി​ട്ടു വാ​രു​ക​യാ​ണ​ന്നും സ്വ​ന്തം വ​കു​പ്പി​ൽ എ​ന്തെ​ങ്കി​ലും അ​ധി​കാ​ര​മു​ണ്ട​ങ്കി​ൽ മ​ന്ത്രി ഇ​ട​പെ​ട്ട് ബി​ല്ലു​ക​ൾ എ​ഴു​തി​ത​ള്ള​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.