മൂ​ന്നാ​റി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ൾ താ​വ​ള​ങ്ങ​ളാ​ക്കി കാ​ട്ടു​കൊ​ന്പ​ൻ​മാ​ർ
Wednesday, May 27, 2020 9:33 PM IST
മൂ​ന്നാ​ർ: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​തി​വാ​യി മൂ​ന്നാ​ർ ടൗ​ണി​ലെ​ത്തി കു​റു​ന്പു​കാ​ട്ടി​യ കൊ​ന്പ​ൻ​മാ​ർ ക​ഴി​ഞ്ഞ​ദി​വ​സം എ​ത്തി​യ​ത് പ​ഴ​യ​മൂ​ന്നാ​റി​ലെ മൂ​ല​ക്ക​ട​യി​ലെ ഏ​റ്റ​വും തി​ര​ക്കു​ള്ള ജ​ന​വാ​സ​മേ​ഖ​ല​യി​ൽ. ഇ​വി​ടെ​യു​ള്ള വീ​ടു​ക​ൾ​ക്കു​മു​ന്നി​ൽ നി​ല​യു​റ​പ്പി​ച്ച കാ​ട്ടാ​ന ഏ​റെ​നേ​രം പ്ര​ദേ​ശ​വാ​സി​ക​ളെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി.
വീ​ടി​ന്‍റെ മു​റ്റ​ത്തു ന​ട്ടു​പി​ടി​പ്പി​ച്ച് വ​ള്ളി​ച്ചെ​ടി​ക​ളും മു​റ്റ​ത്തു നി​ന്നി​രു​ന്ന പേ​ര​മ​ര​വു​മെ​ല്ലാം അ​ക​ത്താ​ക്കി. കാ​ട്ടാ​ന ഇ​റ​ങ്ങി​യ​ത​റി​ഞ്ഞ് നി​ര​വ​ധി പ്ര​ദേ​ശ​വാ​സി​ക​ൾ എ​ത്തു​ക​യും ചെ​യ്തു. മൊ​ബൈ​ലി​ൽ ചി​ത്രം പ​ക​ർ​ത്തു​വാ​ൻ തി​ര​ക്കു​പി​ടി​ച്ച് ആ​ൾ​ക്കൂ​ട്ട​മാ​യ​തോ​ടെ സ​മീ​പ​ത്തെ കു​ടും​ബ​ങ്ങ​ളെ​ല്ലാം ആ​ശ​ങ്ക​യി​ലാ​യി. ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ ബ​ഹ​ളം ഉ​ച്ച​ത്തി​ലാ​യ​തോ​ടെ കൊ​ന്പ​ൻ​മാ​ർ ഇ​ട​യ്ക്ക് അ​സ്വ​സ്ഥ​രാ​കു​ക​യും അ​വി​ടെ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ കൊ​ന്പു​കൊ​ണ്ട് ഉ​യ​ർ​ത്തു​ക​യും ചെ​യ്തു. തി​ര​ക്കും ബ​ഹ​ള​വും വ​ർ​ധി​ച്ച​തോ​ടെ ആ​ന​ക​ൾ അ​വി​ടെ​നി​ന്നും പ്ര​ധാ​ന​പാ​ത​യി​ലെ​ത്തി കെ ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്കു സ​മീ​പ​മെ​ത്തി. അ​വി​ടെ അ​ല്പ​സ​മ​യം നി​ല​യു​റ​പ്പി​ച്ച​ശേ​ഷം വീ​ണ്ടും ന​ട​ന്ന് പ​ള്ളി​വാ​സ​ൽ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ട​ണ​ൽ നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ക​ട​ന്ന് കാ​ടു​ക​യ​റു​ക​യും ചെ​യ്തു. ആ​ന​ക​ൾ മ​ണി​ക്കൂ​റു​ക​ൾ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ക​റ​ങ്ങി​യെ​ങ്കി​ലും വ​നം​വ​കു​പ്പും പോ​ലീ​സും ഇ​ട​പെ​ട്ടി​ല്ല.