അ​ധ്യാ​പ​ക നി​യ​മ​നം
Wednesday, May 27, 2020 9:36 PM IST
ക​രി​ന്പ​ൻ: ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യു​ടെ കീ​ഴി​ലു​ള്ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​ന്ദി, ഗ​ണി​ത​ശാ​സ്ത്രം, ഉൗ​ർ​ജ​ത​ന്ത്രം, ര​സ​ത​ന്ത്രം, ബോ​ട്ട​ണി, സു​വോ​ള​ജി, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ക്ക​ണോ​മി​ക്സ്, ഹി​സ്റ്റ​റി, കൊ​മേ​ഴ്സ് വി​ഷ​യ​ങ്ങ​ളി​ലാ​ണ് ഒ​ഴി​വ്.
യോ​ഗ്യ​ത​യു​ള്ള​വ​ർ ജൂ​ണ്‍ ഒ​ന്പ​തി​ന​കം രൂ​പ​ത വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന ഫോ​മി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

ചെ​റു​തോ​ണി: ചേ​ല​ച്ചു​വ​ട് സാ​ന്തോം പ​ബ്ലി​ക് സ്കൂ​ളി​ൽ സോ​ഷ്യ​ൽ സ​യ​ൻ​സ്, ഇം​ഗ്ലീ​ഷ് വി​ഷ​യ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള ഇ​ന്‍റ​ർ​വ്യു ജൂ​ണ്‍ ഒ​ന്നി​ന് രാ​വി​ലെ 10-ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണ​മെ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു ഇ​രു​ന്പു​കു​ത്തി​യി​ൽ അ​റി​യി​ച്ചു. ഫോ​ണ്‍: 8281437554. ഈ​മെ​യി​ൽ: [email protected]