വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്ത് അ​ഴി​മ​തി: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സ​മ​ര​ത്തി​ന്
Thursday, May 28, 2020 8:56 PM IST
ചെ​റു​തോ​ണി: വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ന​ട​ത്തി​യ 167,00000 രൂ​പ​യു​ടെ അ​ഴി​മ​തി​യെ സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​തോ​പ്രാം​കു​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ൽ നി​ൽ​പ് സ​മ​രം ന​ട​ത്തും. 91000 രൂ​പ​യു​ടെ തൊ​ഴു​ത്ത് നി​ർ​മാ​ണ​ത്തി​ലും 75000 രൂ​പ​വ​രെ​യു​ള്ള ആ​ട്ടി​ൻ​കൂ​ട് നി​ർ​മാ​ണ​ത്തി​ലും 25000 രൂ​പ ക്ര​മ​ത്തി​ൽ കോ​ഴി​ക്കൂ​ട് നി​ർ​മി​ച്ച് ന​ൽ​കി​യ​തി​ലു​മാ​ണ് വ​ൻ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.
സ്ട്രീ​റ്റ് ലൈ​റ്റ് സ്ഥാ​പി​ച്ച​തി​ലും ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​തി​ലും അ​ന്വേ​ഷ​ണ​ത്തി​ൽ അ​ഴി​മ​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​രു​പ​ത് ല​ക്ഷം രൂ​പ മു​ട​ക്കി പ​ഞ്ചാ​യ​ത്ത് വാ​ങ്ങി​യ ചാ​ണ​ക​വ​ണ്ടി യാ​തൊ​രു പ്ര​വ​ർ​ത്ത​ന​വും ന​ട​ത്താ​തെ വ​ർ​ഷ​ങ്ങ​ളാ​യി അ​നാ​ഥ​മാ​യി കി​ട​ക്കു​ക​യാ​ണ്. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ടാ​ണ് പാ​ർ​ട്ടി സ​മ​ര​രം​ഗ​ത്തി​റ​ങ്ങു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
മ​ണ്ഡ​ലം പ്രി​സി​ഡ​ന്‍റ് റോ​ണി​യോ ഏ​ബ്രാ​ഹ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കേ​ര​ള വ​നി​ത കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സെ​ലി​ൻ മാ​ത്യു, ജോ​ർ​ജ് അ​ന്പ​ഴം, ജോ​ണി തോ​ട്ടു​ചാ​ലി​ൽ, ജോ​യി​ക്കു​ട്ടി വ​രി​ക്ക​മാ​ക്ക​ൽ, കു​ട്ടി​യ​ച്ച​ൻ ക​പ്പ​ലു​മാ​ക്ക​ൽ, ബേ​ബി​ച്ച​ൻ ക​ള​പ്പു​ര, ജോ​ണി ചെ​ന്പു​ക​ട, ജോ​ർ​ജ്കു​ട്ടി കീ​ച്ചേ​രി​ൽ, സ​ജി പു​ന്നോ​ലി​ക്കു​ന്നേ​ൽ, അ​പ്പ​ച്ച​ൻ വ​രി​ക്ക​മാ​ക്ക​ൽ, മോ​ഹ​ന​ൻ കൂ​നാ​നി, ബി​നോ​യി തേ​നാ​ങ്ക​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.