ഏ​ല​ക്കാ ലേ​ലം പു​തി​യ ഷെ​ഡ്യൂ​ളാ​യി; ത​മി​ഴ്നാ​ട്ടി​ലും കേ​ര​ള​ത്തി​ലും ലേ​ലം
Tuesday, June 2, 2020 9:44 PM IST
ക​ട്ട​പ്പ​ന: ഏ​ല​ക്കാ ലേ​ല​ത്തി​നു പു​തി​യ ഷെ​ഡ്യൂ​ൾ പ്ര​ഖ്യാ​പി​ച്ചു. ഇ​ന്നു​മു​ത​ൽ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ത​മി​ഴ്നാ​ട്ടി​ലും കേ​ര​ള​ത്തി​ലും ലേ​ലം ന​ട​ത്തും.
ഇ​ന്ന് ബോ​ഡി നാ​യ്ക്ക​ന്നൂ​രി​ൽ ഐ​ഡി​ടി​സി​യു​ടെ ലേ​ല​വും നാ​ളെ പു​റ്റ​ടി​യി​ൽ കു​മ​ളി സ്പൈ​സ് മോ​ർ ട്രേ​ഡിം​ഗ് ക​ന്പ​നി​യു​ടെ ലേ​ല​വു​മാ​ണ് ഷെ​ഡ്യൂ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​രു മാ​സ​ത്തേ​ക്കു​ള്ള ലേ​ലം ഷെ​ഡ്യൂ​ളാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.
ത​മി​ഴ്നാ​ട്ടി​ലും കേ​ര​ള​ത്തി​ലും ഏ​ല​ക്ക ലേ​ല​ത്തി​നാ​യി പോ​കു​ന്ന വ്യാ​പാ​രി​ക​ൾ​ക്കും ക​ർ​ഷ​ക​ർ​ക്കും ക്വാ​റന്‍റൈൻ നി​ബ​ന്ധ​ന​ക​ളി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ഈ ​ആ​വ​ശ്യ​ത്തി​നു സം​സ്ഥാ​നാ​ന്ത​ര യാ​ത്ര​ചെ​യ്യു​ന്ന​തി​ന് ഇ - ​പാ​സ്് അ​നു​വ​ദി​ക്കും.
ഇ​ന്ന് ബോ​ഡി​യി​ൽ ന​ട​ക്കു​ന്ന ലേ​ല​ത്തി​ൽ 16000 കി​ലോ​ഗ്രാ​മോ​ള​മാ​ണ് പ​തി​വു​ള്ള​ത്. കോ​വി​ഡ് - 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​തു​താ​യി പ​തി​വു ന​ട​ത്തു​ന്ന​തി​ന് ക​ർ​ഷ​ക​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. ലേ​ല​വും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രു​ന്നു. ലേ​ലം ത​ട​സം​കൂ​ടാ​തെ തു​ട​ർ​ന്നാ​ൽ വി​ല​യി​ൽ മെ​ച്ച​മു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ.
ലോ​ക്ക് ഡൗ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ൽ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ച​ര​ക്കു​നീ​ക്കം ത​ട​ഞ്ഞു​കി​ട​ന്ന​തി​നാ​ൽ വ്യാ​പാ​രി​ക​ളു​ടെ പ​ക്ക​ൽ സ്റ്റോ​ക്ക് ഏ​റെ​യു​ണ്ട്. ഇ​ത് ക​ർ​ഷ​ക​ർ​ക്ക് ഭീ​ഷ​ണി​യാ​ണ്.