ഇ​നി​യും പു​ഴ ഒ​ഴു​കു​മോ ത​ട​സം കൂ​ടാ​തെ
Thursday, June 4, 2020 9:36 PM IST
ചെ​റു​തോ​ണി: ചെ​റു​തോ​ണി പു​ഴ​യു​ടെ ശു​ചീ​ക​ര​ണ​മാ​രം​ഭി​ച്ചെ​ങ്കി​ലും വെ​ള്ള​ത്തി​ന് ത​ട​സ​മി​ല്ലാ​തെ ഒ​ഴു​കാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ലാ​ണെ​ന്ന് വ്യാ​പ​ക ആ​ക്ഷേ​പം.

മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​നു​മു​ന്പ് മു​ഴു​വ​ൻ തോ​ടു​ക​ളും പു​ഴ​ക​ളും ശു​ചീ​ക​രി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ളോ​ട് സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നു​ള്ള പ​ണ​വും ന​ൽ​കി.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ തോ​ടു​ക​ളും പു​ഴ​ക​ളും ക​ര​ക​വി​ഞ്ഞൊ​ഴു​കി നി​ര​വ​ധി വീ​ടു​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും ന​ശി​ച്ചി​രു​ന്നു. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. 2018-ൽ ​ചെ​റു​തോ​ണി അ​ണ​ക്കെ​ട്ട് തു​റ​ന്നു​വി​ട്ട​തി​നേ​തു​ട​ർ​ന്ന് ചെ​റു​തോ​ണി പു​ഴ​യി​ൽ ഒ​ഴു​കി​വ​ന്ന കൂ​റ്റ​ൻ ക​ല്ലു​ക​ൾ നി​ർ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ട്ടി​ച്ചു വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ലി​പ്പോ​ഴും പു​ഴ​യു​ടെ ന​ടു​ഭാ​ഗം ക​ല്ലും മ​ണ​ലും അ​ടി​ഞ്ഞു​കൂ​ടി വെ​ള്ള​ത്തി​ന് ത​ട​സ​മി​ല്ലാ​തെ ഒ​ഴു​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

2018 ഓ​ഗ​സ്റ്റ് 15-ന് ​അ​ണ​ക്കെ​ട്ട് തു​റ​ന്നു​വി​ട്ട​തി​നേ​തു​ട​ർ​ന്ന് ചെ​റു​തോ​ണി ടൗ​ണി​ൽ വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണു​ണ്ടാ​യ​ത്. അ​ൻ​പ​തോ​ളം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും നി​ര​വ​ധി വീ​ടു​ക​ളും വെ​ള്ള​ത്തി​ൽ ഒ​ലി​ച്ചു​പോ​യി. സ​ർ​ക്കാ​ർ ഒ​രു​രൂ​പ​പോ​ലും ഇ​തു​വ​രെ ധ​ന​സ​ഹാ​യ​വും ന​ൽ​കി​യി​ട്ടി​ല്ല. ചെ​റു​തോ​ണി​യി​ലെ താ​ൽ​കാ​ലി​ക ബ​സ് സ്റ്റാ​ൻ​ഡും ഒ​ലി​ച്ചു​പോ​യി​രു​ന്നു. തൊ​ടു​പു​ഴ - പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത​യി​ൽ ചെ​റു​തോ​ണി മു​ത​ൽ ആ​ലി​ൻ​ചു​വ​ട് വ​രെ റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രു​ന്നു.

ഈ​വ​ർ​ഷ​വും അ​ണ​ക്ക​ട്ട് തു​റ​ക്കേ​ണ്ടി​വ​ന്നാ​ൽ ചെ​റു​തോ​ണി ടൗ​ണി​ലേ​ക്ക് വെ​ള്ളം ക​യ​റാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്. പു​ഴ​യി​ൽ ക​ല്ലും മ​ണ​ലും അ​ടി​ഞ്ഞു​കൂ​ടി വെ​ള്ള​മൊ​ഴു​കു​ന്ന​തി​ന് ത​ട​സ​മു​ണ്ടാ​കു​ന്ന​തി​നാ​ലാ​ണ് ടൗ​ണി​ൽ വെ​ള​ളം ക​യ​റു​ന്ന​ത്.

ചെ​റു​തോ​ണി പു​ഴ​യി​ൽ ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത് പു​ഴ​യു​ടെ ഒ​രു അ​രി​കി​ലെ ചെ​ളി​മാ​റ്റ​ൽ മാ​ത്ര​മാ​ണ്. റോ​ഡ് സൈ​ഡി​ലെ ഓ​ട ക്ലീ​ൻ ചെ​യ്യു​ന്ന വി​ധ​ത്തി​ലാ​ണ് പു​ഴ​യും ശു​ചി​യാ​ക്കു​ന്ന​ത്. പാ​റേ​മാ​വി​ൽ​നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പ​ത്തു​കൂ​ടി ചെ​റു​തോ​ണി​ക്കു കു​റു​കേ ഒ​ഴു​കു​ന്ന തോ​ടും ചെ​റു​തോ​ണി പു​ഴ​യി​ലേ​ക്കാ​ണ് ചേ​രു​ന്ന​ത്. ഈ ​തോ​ടും ഇ​തു​വ​രെ​യും ശു​ചീ​ക​രി​ച്ചി​ട്ടി​ല്ല.
തോ​ട്ടി​ൽ പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞു​കൂ​ടി കി​ട​ക്കു​ക​യാ​ണ്. തോ​ടി​ന്‍റെ ചി​ല​പ്ര​ദേ​ശ​ത്ത് ദു​ർ​ഗ​ന്ധം വ​മി​ക്കു​ക​യും കൊ​തു​കു​ശ​ല്യം രൂ​ക്ഷ​മാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഈ ​തോ​ട്ടി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന മ​ലി​ന​ജ​ല​വും ചെ​റു​തോ​ണി പു​ഴ​യി​ലാ​ണെ​ത്തു​ന്ന​ത്.

ചെ​റു​തോ​ണി പു​ഴ​യി​ൽ അ​ട​ഞ്ഞു​കൂ​ടി​കി​ട​ക്കു​ന്ന ക​ല്ലും മ​ണ​ലും വാ​രി​മാ​റ്റി ത​ട​സ​മി​ല്ലാ​തെ വെ​ള്ള​മൊ​ഴു​കു​ന്ന വി​ധ​ത്തി​ൽ ശു​ചീ​ക​ര​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രു​മാ​വ​ശ്യ​പ്പെ​ടു​ന്ന​ത്.