വ്യാ​പാ​ര മാ​ന്ദ്യം: വാ​ട​ക ഇ​ള​വ് ന​ൽ​ക​ണ​മെ​ന്ന് മ​ർ​ച്ച​ന്‍റ്സ് അ​സോ.
Wednesday, July 1, 2020 10:26 PM IST
തൊ​ടു​പു​ഴ: ലോ​ക്ക്ഡൗ​ണ്‍ കാ​ലയളവിൽ അ​ട​ഞ്ഞു​കി​ട​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും വാ​ട​ക ഇ​ള​വ് ചെയ്യണമെന്ന് തൊ​ടു​പു​ഴ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗ് നേ​താ​ക്ക​ൾ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡ് കേ​ര​ള​ത്തി​ലെ വ്യാ​പാ​രി​ക​ളെ ഒ​ന്ന​ട​ങ്കം ദു​രി​ത​ത്തി​ലാ​ക്കി. ഫെ​ബ്രു​വ​രി ആ​ദ്യം മു​ത​ൽ വ്യാ​പാ​ര മാ​ന്ദ്യം വ​രി​ക​യും മാ​ർ​ച്ച് 22 മു​ത​ൽ ലോ​ക്ക്ഡൗ​ണ്‍ ആ​വു​ക​യും ചെ​യ്തു. 45 ദി​വ​സ​ങ്ങ​ൾ ക​ട​ക​ൾ അ​ട​ഞ്ഞു കി​ട​ക്കു​ക​യും അ​തി​നു​ശേ​ഷം ക​ട​ക​ൾ തു​റ​ന്ന​പ്പോ​ൾ കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ക​യും മാ​ർ​ക്ക​റ്റു​ക​ൾ നി​ശ്ച​ല​മാ​കു​ക​യും ചെ​യ്തു.

ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്തെ വാ​ട​ക ഒ​ഴി​വാ​ക്കി ത​രി​ക​യും കോ​വി​ഡ് മാ​ന്ദ്യം മാ​റു​ന്ന​തു​വ​രെ നി​ല​വി​ലു​ള്ള വാ​ട​ക​യി​ൽ നി​ന്ന് 50 ശ​ത​മാ​നം വാ​ട​ക കു​റ​ച്ചു​ത​ന്ന് കെ​ട്ടി​ട ഉ​ട​മ​ക​ൾ വ്യാ​പാ​രി​ക​ളെ സ​ഹാ​യി​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ള​യ​കാ​ല​ത്ത് ക​ച്ച​വ​ട​മാ​ന്ദ്യം ഉ​ണ്ടാ​യ​പ്പോ​ൾ വ്യാ​പാ​രി​ക​ൾ ഇൗ ആവശ്യം ഉന്നയിച്ചിരുന്നില്ല.

അ​തി​നാ​ൽ കെ​ട്ടി​ട ഉ​ട​മ​ക​ൾ ഇ​ത് അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്ക​ണ​മെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. തൊ​ടു​പു​ഴ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​സി. രാ​ജു ത​ര​ണി​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ സൈ​ര, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടോ​മി സെ​ബാ​സ്റ്റ്യ​ൻ, പി. ​അ​ജീ​വ്, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ൻ​റ് എം.​ബി.​താ​ജു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ര​മേ​ശ് എ​ന്നി​വ​ർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.