ആ​ദി​വാ​സി കു​ടി​ക​ളി​ലെ ലൈ​ബ്ര​റി​ ചീ​ഫ് ജ​സ്റ്റിസ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, July 1, 2020 10:26 PM IST
ഇ​ടു​ക്കി:​ മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പെ​രി​യ​കു​ടി, കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ തീ​ർ​ഥ​മ​ല​ക്കു​ടി, വ​ട്ട​വ​ട പ​ഞ്ചാ​യ​ത്തി​ലെ സ്വാ​മി​യാ​ർ കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ ലൈ​ബ്ര​റി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീസ് എ​സ്.​ മ​ണി​കു​മാ​ർ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ച്ചു.
ത​മി​ഴ് വം​ശ​ജ​ർ ധാ​രാ​ള​മാ​യി വ​സി​ക്കു​ന്ന ജി​ല്ല​യി​ൽ, ഗോ​ത്ര വ​ർ​ഗ​ക്കാ​രു​ടെ നി​യ​മ ബോ​ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി നി​യ​മ പാ​ഠം ത​മി​ഴ് വ്യാ​ഖ്യാ​ന​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ഇ​തോ​ടൊ​പ്പം ചീ​ഫ് ജ​സ്റ്റി​സ് നടത്തി.​

വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ൽ കേ​ര​ള ലീ​ഗ​ൽ സ​ർ​വീ​സസ് അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ ജ​സ്റ്റീസ് സി.​ടി. ര​വി​കു​മാ​ർ, ജി​ല്ല​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ജ​സ്റ്റി​സ് പി.​വി.​ആ​ശ, ജി​ല്ല ജ​ഡ്ജി മു​ഹ​മ്മ​ദ് വ​സീം, കെ​ൽ​സ മെം​ബ​ർ സെ​ക്ര​ട്ട​റി നി​സാ​ർ അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​ഇ​ടു​ക്കി ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സ​ബ് ജ​ഡ്ജു​മാ​യ ദി​നേ​ശ്.​എം.​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ, വ​ട്ട​വ​ട പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും ആ​ദി​വാ​സി പ്ര​തി​നി​ധി​ക​ളും മു​ട്ടം കോ​ട​തി സ​മു​ച്ച​യ​ത്തി​ലെ ബാ​ർ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ഓ​ണ്‍​ലൈ​നി​ലൂ​ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.​ മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും സെ​ക്ര​ട്ട​റി ജോ​ണി മാ​ത്യു, കു​ടി​യി​ലെ കാ​ണി​മാ​രാ​യ പേ​ച്ചി​മു​ത്തു, ശ്രീ​മു​രു​ക​ൻ, സെ​ൽ​വം, ബാ​ലു എ​ന്നി​വ​രും കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും പ്ര​സി​ഡ​ന്‍റ് മ​ല്ലി​ക, പ​ഞ്ചാ​യ​ത്തം​ഗം അ​നീ​ഷ്, സെ​ക്ര​ട്ട​റി സ​ന്തോ​ഷ്, കാ​ണി​മാ​രാ​യ പാ​ണ്ടി, ഗു​രു​നാ​ഥ​ൻ എ​ന്നി​വ​രും വ​ട്ട​വ​ട പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നാ​ഗ​രാ​ജ്, കു​മാ​ർ, സെ​ക്ര​ട്ട​റി ന​ന്ദ​കു​മാ​ർ, കാ​ണി രാ​മ​സ്വാ​മി, എ​സ്.​ടി. പ്ര​മോ​ട്ട​ർ​മാ​രാ​യ സു​ധാ​ക​ര​ൻ, രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രു​മാ​ണ് മു​ട്ട​ത്തെ​ത്തി​യ​ത്.