ക​ട്ട​പ്പ​ന​യി​ലെ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം നാ​ളെ പി​ൻ​വ​ലി​ച്ചേ​ക്കും
Thursday, July 2, 2020 10:03 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന മാ​ർ​ക്ക​റ്റി​ലെ പ​ഴം - പ​ച്ച​ക്ക​റി വി​ൽ​പ​ന ശാ​ല​യി​ലെ ജോ​ലി​ക്കാ​ര​ന് കോ​വി​ഡ് - 19 സ്ഥി​രീ​ക​രി​ച്ച​തി​നെ​തു​ട​ർ​ന്ന് അ​ട​ച്ചി​ട്ട ക​ട്ട​പ്പ​ന മാ​ർ​ക്ക​റ്റ് നാ​ളെ തു​റ​ന്നേ​ക്കും. ഇ​തി​നു മു​ന്നോ​ടി​യാ​യി അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി മാ​ർ​ക്ക​റ്റ് അ​ണു​വി​മു​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ 19-നാ​ണ് ക​ട്ട​പ്പ​ന മാ​ർ​ക്ക​റ്റി​ലെ പ​ഴ​വ​ർ​ഗ മൊ​ത്ത വി​പ​ണ​ന കേ​ന്ദ്ര​ത്തി​ലെ ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ന്പ​ർ​ക്ക വ്യാ​പ​ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ക​ട്ട​പ്പ​ന മാ​ർ​ക്ക​റ്റും എ​ട്ടാം​വാ​ർ​ഡ് ക​ല്ലു​കു​ന്നും ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. കോ​വി​ഡ് ബാ​ധി​ത​നു​മാ​യി പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​മു​ള്ള​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ രോ​ഗ​ബാ​ധി​ത​ന്‍റെ കു​ടും​ബാ​ങ്ങ​ൾ​ക്ക​ല്ലാ​തെ മ​റ്റാ​രി​ലേ​ക്കും രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 12 ദി​വ​സ​ത്തി​നു​ശേ​ഷം മാ​ർ​ക്ക​റ്റ് അ​ണു​വി​മു​ക്ത​മാ​ക്കി​യ​ത്.

മാ​ർ​ക്ക​റ്റ് തു​റ​ക്കു​ന്പോ​ൾ ജാ​ഗ്ര​താ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും വ്യാ​പാ​രി​ക​ൾ പാ​ലി​ക്കേ​ണ്ട നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കും ന​ഗ​ര​സ​ഭ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​താ​യി ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി അ​റി​യി​ച്ചു.

ജാഗ്രതാ നിർദേശങ്ങൾ

വ്യാ​പാ​രി​ക​ളോ ഏ​ജ​ന്‍റു​മാ​രോ ഡ്രൈ​വ​ർ​മാ​രോ വ്യാ​പാ​ര​ത്തി​നു​വേ​ണ്ടി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​ത് ക​ഴി​വ​തും ഒ​ഴി​വാ​ക്ക​ണം. രോ​ഗ​ഭീ​ഷ​ണി ഒ​ഴി​വാ​കു​ന്ന​തു​വ​രെ വ്യാ​പാ​ര​ത്തി​ന് മ​റ്റു മാ​ർ​ഗ​ങ്ങ​ൾ അ​വ​ലം​ബി​ക്ക​ണം. ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ ​ത​മി​ഴ്നാ​ട്ടി​ൽ പോ​കേ​ണ്ടി​വ​ന്നാ​ൽ തി​രി​ച്ചു​വ​ന്ന് ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യ​ണം. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും സാ​ധ​ന​ങ്ങ​ളു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പാ​റ​ക്ക​ട​വി​ൽð വാ​ട്ട​ർ സ​ർ​വീ​സ് ചെ​യ്തി​നു ശേ​ഷം മാ​ത്ര​മേ മാ​ർ​ക്ക​റ്റി​ൽ​പ്ര​വേ​ശി​ക്കാ​വൂ.

മാ​ർ​ക്ക​റ്റി​ലെ ജ​ന​ത്തി​ര​ക്ക് ഒ​ഴി​വാ​ക്കി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് വ്യാ​പാ​രം ന​ട​ത്തു​ന്ന​തി​നും ജ​ന​ങ്ങ​ൾ​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണം.

മാ​ർ​ക്ക​റ്റി​ൽ ന​ഗ​ര​സ​ഭ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ലൈ​നി​നു പു​റ​ത്തേ​ക്ക് സാ​ധ​ന​ങ്ങ​ൾ വ്യാ​പാ​രി​ക​ൾ ഇ​റ​ക്കി​വ​യ്ക്കു​വാ​ൻ അ​നു​വ​ദി​ക്കി​ല്ല.

ര​ണ്ടു മാ​ർ​ക്ക​റ്റു​ക​ളി​ലും വ​ണ്‍​വേ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലേ​ക്ക് പ്ര​വേ​ശി​ക്കേ​ണ്ടï​വാ​ഹ​ന​ങ്ങ​ൾ ഇ​ര​ട്ട​യാ​ർ ജം​ഗ്ഷ​ൻ ഭാ​ഗ​ത്തു​നി​ന്നും മാ​ർ​ക്ക​റ്റി​ൽ ​പ്ര​വേ​ശി​ച്ച് സെ​ൻ​ട്ര​ൽð ജം​ഗ്ഷ​ൻ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങ​ണം. മീ​ൻ മാ​ർ​ക്ക​റ്റി​ൽð​പ്ര​വേ​ശി​ക്കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ സെ​ൻ​ട്ര​ൽð ജം​ഗ്ഷ​ൻ റോ​ഡി​ൽ​നി​ന്നും മാ​ർ​ക്ക​റ്റി​ൽ പ്ര​വേ​ശി​ച്ച് ഇ​ട​ശേ​രി റോ​ഡി​ൽ ഇ​റ​ങ്ങ​ണം.

ച​ര​ക്കു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽð​രാ​ത്രി ഏ​ഴു​വ​രെ​യേ മാ​ർ​ക്ക​റ്റു​ക​ളി​ൽ പ്ര​വേ​ശ​ന​മു​ള്ളൂ.

സെ​യി​ൽ​സ് വാ​ൻ മു​ഖേ​ന സാ​ധ​ന​ങ്ങ​ൾ ക​ട​ക​ളി​ൽ ​വി​ത​ര​ണം​ചെ​യ്യു​ന്ന​വ​ർ വാ​ഹ​നം പു​റ​ത്തി​ട്ടി​ട്ട് ക​ട​ക​ളി​ലെ ഓ​ർ​ഡ​റെ​ടു​ത്ത് കാ​ഷ് സെ​റ്റി​ൽ ന​ട​ത്തി​യ​ശേ​ഷം മാ​ത്ര​മേ വാ​ൻ മാ​ർ​ക്ക​റ്റി​ൽ പ്ര​വേ​ശി​പ്പി​ക്കാ​വൂ.

പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലും മീ​ൻ മാ​ർ​ക്ക​റ്റി​ലും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ 20 മി​നി​ട്ടി​ൽ കൂ​ടു​ത​ൽ പാ​ർ​ക്കു​ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. കൂ​ടു​ത​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കേ​ണ്ട​വ​ർ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി പ​ണ​മ​ട​ച്ച​ശേ​ഷം വാ​ഹ​ന​ങ്ങ​ൾ മാ​ർ​ക്ക​റ്റി​ൽ എ​ത്തി​ച്ച് സാ​ധ​ന​ങ്ങ​ൾ എ​ടു​ക്ക​ണം.വ്യാ​പാ​രി​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും യാ​തൊ​രു​വി​ധ വാ​ഹ​ന​ങ്ങ​ളും മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ പാ​ർ​ക്കു​ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല.