സ​ഹ​പാ​ഠി​ക​ൾ​ക്ക് ടെ​ലി​വി​ഷ​നു​ക​ൾ സ​മ്മാ​നി​ച്ച് ന​വ​നീ​തും ന​വ​ജി​തും
Thursday, July 2, 2020 10:03 PM IST
ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് ഗ​വ. എ​ൽ​പി​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​വ​നീ​ത് സി​ബി​യും ന​വ​ജി​ത് സി​ബി​യും ര​ണ്ടു ടെ​ലി​വി​ഷ​നു​ക​ൾ സ​മ്മാ​നി​ച്ചു. ടി​വി ഇ​ല്ലാ​ത്ത​തി​നാ​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ കാ​ണാ​ൻ സാ​ധി​ക്കാ​തെ കു​ട്ടി​ക​ളു​ടെ പ​ഠ​നം മു​ട​ങ്ങു​ന്ന​താ​യി അ​റി​ഞ്ഞ ന​വ​നീ​തും ന​വ​ജി​ത്തും ത​ങ്ങ​ളു​ടെ ല​ഘു​സ​ന്പാ​ദ്യ​മു​പ​യോ​ഗി​ച്ച് വാ​ങ്ങി​യ ടി​വി​ക​ൾ സ്കൂ​ളി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. മ​ണി​പ്പാ​റ സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​നും ഒ​രു ടി​വി ഇ​വ​ർ സ​മ്മാ​നി​ച്ചു.

വാ​ഴ​ത്തോ​പ്പ് പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സി​ബി ജോ​ർ​ജി​ന്‍റെ​യും ജൂ​ലി​യു​ടെ​യും മ​ക്ക​ളാ​ണ് ഇ​രു​വ​രും. സ്കൂ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ക​രി​ന്പ​ൻ സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് വ​ലി​യ​മം​ഗ​ലം, ഹെ​ഡ്മാ​സ്റ്റ​ർ പി.​കെ. ശ​ശി​മോ​ൻ, സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​വി. ബോ​ബി, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ അ​ഗ​സ്റ്റി​ൻ, അ​ധ്യാ​പ​ക​രാ​യ സി.​എം. ലി​സ​മ്മ, ആ​തി​ര ല​ക്ഷ്മി, ഷോ​ബി ജേ​ക്ക​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.