ക​ർ​ഷ​ക പ്ര​ശ്ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് വ​ഞ്ച​നാ​പ​രം: മാ​ത്യു കു​ഴ​ൽ​നാ​ട​ൻ
Thursday, July 2, 2020 10:13 PM IST
തൊ​ടു​പു​ഴ: ക​ർ​ഷ​ക പ്ര​ശ്ന​ങ്ങ​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ഞ്ച​നാ​പ​ര​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ആ​രോ​പി​ച്ചു.
കോ​വി​ഡ് പാ​ക്കേ​ജ് എ​ന്ന പേ​രി​ൽ സ​ർ​ക്കാ​ർ കൊ​ട്ടി​ഘോ​ഷി​ച്ചു പ്ര​ഖ്യാ​പി​ച്ച​ത് 20,000 കോ​ടി രൂ​പ​യാ​ണ്.​എ​ന്നാ​ൽ ഒ​രു പൈ​സ​പോ​ലും ക​ർ​ഷ​ക​നു ല​ഭി​ച്ചി​ട്ടി​ല്ല. റ​ബ​ർ ക​ർ​ഷ​ക​രു​ടെ കാ​ര്യ​മെ​ടു​ത്താ​ൽ,ക​രാ​റു​കാ​ർ​ക്ക് 14,000 കോ​ടി രൂ​പ ന​ൽ​കി​യ​പ്പോ​ൾ റ​ബ​ർ വി​ല​സ്ഥി​ര​താ ഫ​ണ്ടി​ൽ​നി​ന്ന് കു​ടി​ശി​ക​യാ​യി ന​ൽ​കാ​നു​ള്ള തു​ക​പോ​ലും ന​ൽ​കി​യി​ട്ടി​ല്ല. വി​ല​യി​ല്ലാ​താ​യ​പ്പോ​ൾ പാ​ല​ക്കാ​ട് ചി​റ്റൂ​രി​ൽ പ​ച്ച​ക്ക​റി​ക​ൾ ക​ർ​ഷ​ക​ർ​ക്ക് ഉ​ഴു​തു​മ​റി​ച്ച് ക​ള​യേ​ണ്ടി വ​ന്നു. ഒ​രു പൈ​നാ​പ്പി​ളി​ന് ഉ​ത്പാ​ദ​ന ചെ​ല​വ് 25 രൂ​പ​യാ​ണെ​ങ്കി​ൽ ക​ർ​ഷ​ക​ർ​ക്ക് നി​ല​വി​ൽ ല​ഭി​ക്കു​ന്ന​തു എ​ട്ടു​മു​ത​ൽ 10 രൂ​പ വ​രെ​യാ​ണ്. കോ​ത​മം​ഗ​ലം കോ​ട്ട​പ്പ​ടി മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ കാ​ട്ടാ​ന ശ​ല്യ​ത്തി​ൽ നി​ര​വ​ധി​പേ​രു​ടെ വി​ള​ക​ളാ​ണ് ന​ശി​ച്ച​ത്. ക​ന്നു​കു​ട്ടി​ക​ളെ ആ​ന കൊ​ല്ലു​ന്ന സം​ഭ​വം വ​രെ​യു​ണ്ടാ​യി. ആ​ന​യ്ക്കു​വേ​ണ്ടി വാ​ദി​ക്കാ​ൻ നി​ര​വ​ധി പേ​രു​ണ്ടാ​വു​ക​യും ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ആ​രു​മി​ല്ലാ​ത്ത അ​വ​സ്ഥ​യു​മാ​ണ് നി​ല​വി​ൽ. ക​ർ​ഷ​ക​രു​ടെ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​മാ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.