കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് 45 ല​ക്ഷം കൂ​ടി അ​നു​വ​ദി​ക്കും: പി.​ജെ. ജോ​സ​ഫ്
Saturday, July 4, 2020 10:31 PM IST
ഇ​ളം​ദേ​ശം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തി​ന് 45 ല​ക്ഷം രൂ​പ​കൂ​ടി അ​നു​വ​ദി​ക്കു​മെ​ന്ന് പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ. ഇ​ളം​ദേ​ശം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ ഒ​പി ബ്ലോ​ക്ക് മ​ന്ദി​രോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ർ​ട്ടി​ൽ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ രാ​ജ​ശേ​ഖ​ര​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​മി അ​ഗ​സ്റ്റി​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ജി​ജി സു​രേ​ന്ദ്ര​ൻ, സാ​ജു മാ​ത്യു, ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ എം. ​മോ​നി​ച്ച​ൻ, ബി​ന്ദു പ്ര​സ​ന്ന​ൻ, രാ​ജീ​വ് ഭാ​സ്ക​ര​ൻ, ബേ​സി​ൽ ജോ​ണ്‍, വാ​ർ​ഡ് മെം​ബ​ർ സി.​ജി. അ​ഞ്ചു, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ.​എം. ദേ​വ​സ്യ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ത്യു, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​ൻ​സ​ൽ ന​ബി, പി​ഡ​ബ്ല്യു​ഡി എ​ഇ സ​മ​ദ് സു​ലൈ​മാ​ൻ, എം.​കെ.​സു​ബെ​ർ, എം.​എ.​സു​ലൈ​മാ​ൻ, സി.​പി. ഗം​ഗാ​ധ​ര​ൻ, ഷം​സ് മു​ണ്ട​ക്ക​ൽ, ഡോ. ​സു​ജ അ​നൂ​പ്, ഡോ. ​ആ​ർ. ന​മി​ത, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​സി​യാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ 65 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​ണ് 2754 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള മ​ന്ദി​രം നി​ർ​മി​ച്ച​ത്. ര​ണ്ട് ഒ​പി റൂം, ​ഫാ​ർ​മ​സി, സ്പെ​ഷാ​ലി​റ്റി ക്ലി​നി​ക്ക്, പ്രീ ​ചെ​ക്ക് റൂം, ​സ്റ്റോ​ർ റൂം, ​നാ​ലു ശു​ചി​മു​റി, വെ​യി​റ്റിം​ഗ് ഏ​രി​യ ഉ​ൾ​പ്പെ​ടെ മ​ന്ദി​ര​ത്തി​ൽ നി​ർ​മി​ച്ചി​ട്ടു​ണ്ട്.