യൂത്ത് കോൺഗ്രസ് മാ​ർ​ച്ച് ന​ട​ത്തി
Monday, July 6, 2020 10:08 PM IST
അ​ടി​മാ​ലി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ദേ​വി​കു​ളം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ദേ​ശീ​യ​പാ​ത സെ​ക്ഷ​ൻ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. കൊ​ച്ചി- ധ​നു​ഷ്ക്കോടി ദേ​ശീ​യ​പാ​ത​യി​ലെ ഗ്യാ​പ്പ് റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്കു​ക, ക​രാ​റി​ന്‍റെ മ​റ​വി​ൽ ന​ട​ന്ന ക​രി​ങ്ക​ൽ​കൊ​ള്ള വെ​ളി​ച്ച​ത്ത് കൊ​ണ്ടു​വ​രി​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. ഉ​ദ്ഘാ​ട​നം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി.​കെ.​പൗ​ലോ​സ് നി​ർ​വ​ഹി​ച്ചു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നി​ൽ​ക​ന​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി ​സി സി ​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​മു​നി​യാ​ണ്ടി, യൂത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എ. അ​ൻ​സാ​രി, ബി​ലാ​ൽ​സ​മ​ദ്, സോ​യി​മോ​ൻ സ​ണ്ണി, ഡി. ​കു​മാ​ർ, പീ​റ്റ​ർ, സ​ജോ ക​ല്ലാ​ർ, നെ​ൽ​സ​ണ്‍ എ​ന്നി​വ​ർ യോഗത്തിൽ പ്ര​സം​ഗി​ച്ചു.