ആ​പ്പി​ന്‍റെ മ​റ​വി​ൽ മ​ദ്യ​ക്ക​ട​ത്ത് വ്യാ​പ​ക​മാ​കു​ന്നെ​ന്ന്
Monday, July 6, 2020 10:10 PM IST
ചെ​റു​തോ​ണി: ബെവ്-ക്യൂ ആ​പ്പി​ന്‍റെ മ​റ​വി​ൽ ജീ​വ​ന​ക്കാ​ർ വ​ൻ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​താ​യി പ​രാ​തി. ബു​ക്ക് ചെ​യ്ത ശേ​ഷം എ​ത്താ​തി​രി​ക്കു​ന്ന​വ​രു​ടെ ലി​സ്റ്റ് പ​രി​ശോ​ധി​ച്ച ശേ​ഷം ഷോ​പ്പ് അ​ട​യ്ക്കു​ന്ന​തി​ന് മു​ന്പ് മ​ദ്യം മ​റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി സ്വ​കാ​ര്യ ലോ​ബി​ക്ക് മ​റി​ച്ച് വി​ൽ​ക്കു​ന്ന​താ​യാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഒ​രാ​ൾ​ക്ക് പ​ര​മാ​വ​ധി മൂ​ന്നു​ലി​റ്റ​ർ മ​ദ്യം മാ​ത്രം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ള​വി​ൽ കു​റ​വ് മ​ദ്യം വാ​ങ്ങി​ക്കു​ന്ന​വ​രു​ടെ ക​ണ​ക്കെ​ടു​ത്തും മ​റി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്നു​ണ്ട്.
ജീ​വ​ന​ക്കാ​ർ സ്വ​കാ​ര്യ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന മ​ദ്യം വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്വ​കാ​ര്യ ലോ​ബി​ക​ൾ​ക്ക് ലാ​ഭ​ത്തി​ൽ മ​റി​ച്ച് വി​ൽ​ക്കു​ക​യാ​ണ്. ബി​ൽ​പ്ര​കാ​രം 390 രൂ​പ​ക്ക് ല​ഭി​ക്കു​ന്ന മ​ദ്യം 650നും ​അ​തി​ന് മു​ക​ളി​ലു​മാ​ണ് പ്രാ​ദേ​ശി​ക​മാ​യി വി​ല്പ​ന ന​ട​ത്തു​ന്ന​ത്. വി​വി​ധ ആ​ളു​ക​ളി​ൽ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ആ​പ്പു​ക​ളു​ടെ സ്ക്രീ​ൻ ഷോ​ട്ടു​ക​ൾ എ​ടു​ത്ത ശേ​ഷം ഇ​തു കാ​ണി​ച്ചും ത​ട്ടി​പ്പ് ന​ട​ക്കു​ന്നു​ണ്ട്. കാ​ര്യ​ക്ഷ​മ​മാ​യി പോ​ലീ​സ് പ​രി​ശോ​ധ​ന ഇ​ല്ലാ​ത്ത​തി​നാ​ൽ മു​പ്പ​തും നാ​ല്പ​തും ലി​റ്റ​ർ മ​ദ്യ​മാ​ണ് സ്വ​കാ​ര്യ മ​ദ്യ​ലോ​ബി​ക​ൾ ക​ട​ത്തു​ന്ന​ത്.
ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദേ​ശ മ​ദ്യ​വി​ല്പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​യും നി​ര​ത്തു​ക​ളി​ൽ പോ​ലീ​സ് ചെ​ക്കിം​ഗും വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്ക​യാ​ണ്.