ബാ​ങ്കി​നെ​തി​രെ​യു​ള്ള നീ​ക്കം ചെ​റു​ക്കും
Monday, July 6, 2020 10:12 PM IST
അ​ടി​മാ​ലി : അ​സ​ത്യ​ങ്ങ​ളും അ​പ​വാ​ദ പ്ര​ച​ര​ണ​ങ്ങ​ളും ന​ട​ത്തി വെ​ള്ള​ത്തൂ​വ​ൽ സ​ഹ​ക​ര​ണ ബാ​ങ്കി​നെ ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​ത്തെ രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടു​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ജോ​ർ​ജ് തോ​മ​സ്, സി​യാ​മോ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. ബാ​ങ്കി​ൽ 66-ാം വ​കു​പ്പ് പ്ര​കാ​ര​മു​ള്ള അ​ന്വേ​ഷ​ണം ന​ട​ത്തി ഇ​തി​ൽ ക​ഴ​ന്പി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ക​ണ്ടെ​ത്തി​യ​തോ​ടെ സ​ഹ​ക​ര​ണ വ​കു​പ്പ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.​എ​ന്നാ​ൽ 2019-ൽ ​പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​ന് ശേ​ഷ​വും സി​പി​എം നേ​തൃ​ത്വം വീ​ണ്ടും പ​രാ​തി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. 1987 മു​ത​ൽ 99 വ​രെ എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​മാ​യി​രു​ന്നു ബാ​ങ്ക് ഭ​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. 1999 ൽ ​യു​ഡി​എ​ഫ് ഭ​ര​ണം തി​രി​ച്ച് പി​ടി​ച്ചു. ക​ർ​ഷ​ക​ർ​ക്ക് അ​ധി​ക വാ​യ്പ ന​ൽ​കി​യ​തും സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ​ക്ക് വാ​യ്പ ന​ൽ​കി​യി​ട്ടു​ള്ള​തു​മാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്യാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​മാ​യി കാ​ണി​ച്ചി​ട്ടു​ള്ള​ത്. സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ളു​ടെ വാ​യ്പ​ക​ളി​ൽ കു​ടി​ശി​ക വ​രു​ത്തി​യി​ട്ടി​ല്ലെ​ന്ന​താ​ണ് ഇ​വ​ർ​ക്ക് വാ​യ്പ​ക​ൾ ന​ൽ​കാ​നു​ള്ള അ​ടി​സ്ഥാ​നം. വ​സ്തു​താ വി​രു​ദ്ധ​മാ​യ പ്ര​ച​ര​ണം ന​ട​ത്തി​യ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും. ബി​നാ​മി വാ​യ്പ​ക​ൾ ഉ​ൾ​പ്പ​ടെ എ​ൽ​ഡി​എ​ഫ് ഭ​ര​ണ സ​മി​തി​യു​ടെ കാ​ല​ത്തെ അ​ഴി​മ​തി​ക​ൾ തെ​ളി​വ് സ​ഹി​തം പ​ര​സ്യ​പ്പെ​ടു​ത്തു​മെ​ന്നും ബാ​ങ്കി​നെ​തി​രെ ന​ട​ത്തു​ന്ന ഗൂ​ഢ​നീ​ക്ക​ങ്ങ​ൾ സ​ഹ​കാ​രി​ക​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.